മെയ്ഡ് ഇൻ കാരവാൻ സിനിമയുടെ പോസ്റ്റർ
ജോമി കുര്യാക്കോസ് രചനയും സംവിധാനവും നിർവഹിക്കുന്ന മെയ്ഡ് ഇൻ കാരവാൻ എന്ന ചിത്രം ഏപ്രിൽ 14ന് വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്യും. സൂപ്പർ ഹിറ്റ് സിനിമകളായ ഹൃദയം, ആനന്ദം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം അന്നു ആൻ്റണിയെ നായികയാക്കി പൂർണമായും ദുബായിയിൽ ചിത്രീകരിച്ച ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ദിവസം കഴിഞ്ഞു. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടീസറും മറ്റും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. നായകനും നായികയും ദുബായിലെത്തുകയും അവിടെവച്ച് മറ്റൊരു രാജ്യത്തെ രണ്ടു കുട്ടികൾ ഇവരുടെ ജീവിതത്തിലേക്കു വന്നു ചേരുകയും അവരെ ഇവർക്ക് രക്ഷിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു. കുട്ടികളുടെ ഇടപെടൽ മൂലം നായകനും നായികയ്ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ദ്രൻസ്, ജെ.ആർ. പ്രിജിൽ, മിഥുൻ രമേഷ്, ആൻസൺ പോൾ, ഹഷിം കഡൗറ, അനിക ബോയ്ൽ, എല്ല സെന്റ്‌സ്, നസാഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ഛായാഗ്രാഹണം നിർവഹിക്കുന്നത് ഷിജു എം ഭാസ്കർ ആണ്. ചിത്രത്തിന്റെ സഹനിർമാണം ഡെൽമി മാത്യുവാണ്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് വിനു തോമസിന്റെ സംഗീതം. എഡിറ്റർ വിഷ്ണു വേണുഗോപാൽ, കലാ സംവിധായകൻ രാഹുൽ രഘുനാഥ്, പ്രജക്ട് ഡിസൈനർ ജെ.പി.പ്രിജിൻ, പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ വള്ളിക്കുന്ന്. സിനിമ കഫേ പ്രൊഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്, എ വൺ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ എൻ. എം ബാദുഷ, മഞ്ജു ബാദുഷ എന്നിവരാണ് നിർമാണം.
Content Highlights: made in caravan movie got u certificate, annu antony movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..