
ബെസ്റ്റ് ആക്ടര്‍, എ.ബി.സി.ഡി., ചാർലി, നായാട്ട് തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്നു. മല്ലുസിംഗ്, സീനിയേഴ്സ്, സ്പാനിഷ് മസാല, ഓർഡിനറി, ത്രീ ഡോട്സ്, മധുരനാരങ്ങ, ഭയ്യാ ഭയ്യാ, റോമൻസ്, 101 വെഡ്ഡിംഗ്സ്, ട്വന്‍റി 20, കഥവീട് എന്നിങ്ങനെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച, ത്രില്ലടിപ്പിച്ച ഹിറ്റ് കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടിനൊപ്പം വീണ്ടും ഒരുമിച്ചെത്തുകയാണ്.
രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. വ്യാഴാഴ്ച എറണാകുളം ഗോകുലം പാർക്കിൽ വെച്ചുനടന്ന ‘പ്രണയവിലാസം’ സക്സസ് മീറ്റിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്. ഷൈജു ഖാലിദാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ സംയുക്തമായാണ് സിനിമയുടെ നിര്‍മാണം. വാർത്താ പ്രചരണം: സ്നേക്പ്ലാന്റ്.
Content Highlights: kunjacko boban biju menon in martin prakat film
Published: 16 Mar 2023, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented