
കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
ഗോകുലം ഗോപാലൻ, തമിഴ്, മനോജ് കെ. യു, സീത തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം വാഗമണ്ണിൽ പുരോഗമിക്കുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് പകലും പാതിരാവും.
"പകലും_പാതിരാവും
എന്റെ നാലാമത്തെ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നിങ്ങളുടെ മുന്നിലേക്ക്.. ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ സർ നിർമിച്ച് നിഷാദ് കോയയുടെ തിരക്കഥയിൽ കുഞ്ചാക്കോ ബോബൻ, രജിഷ വിജയൻ,ഗോകുലം ഗോപാലൻ സർ, തമിഴ് (ജയ് ഭീം ) മനോജ് കെ. യു, സീത എന്നിവർ അഭിനയിക്കുന്ന ' പകലും പാതിരാവും ' ചിത്രീകരണം സർവശക്തന്റെ അനുഗ്രഹത്താൽ വാഗമണ്ണിൽ നടക്കുന്നു.Co പ്രൊഡ്യൂസർ വി സി പ്രവീൺ, ബൈജു ഗോപാലൻ, എല്ലാത്തിനും കൂടെ നിക്കുന്ന എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി ചേട്ടനും ബാദുഷക്കും പിന്നണിയിൽ പ്രവർത്തിക്കുന്ന നല്ലവരായ സഹ പ്രവർത്തകർക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു ..." പോസ്റ്റർ പങ്കുവച്ചുകൊണ്ട് അജയ് കുറിച്ചു.
മമ്മൂട്ടി നായകനായെത്തിയ ഷൈലോക്ക് ആണ് അജയുടെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പട, ഒറ്റ്, എന്താടാ ഷാജി, ന്നാ താൻ കേസ് കൊട്, അറിയിപ്പ്, മറിയം ടെയ്ലേഴ്സ് തുടങ്ങി ഒരുപിടി ചിത്രങ്ങൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആസിഫ് അലി നായകനായെത്തിയ എല്ലാം ശരിയാകും എന്ന ചിത്രത്തിലാണ് രജിഷ ഒടുവിൽ വേഷമിട്ടത്.
Content Highlights : Kunchacko Boban Rajisha Vijayan in Pakalum Pathiravum, Ajai Vasudev new movie poster
Published: 16 Dec 2021, 09:52 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented