ക്യാമ്പിംഗ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമ, ബിബിന്‍ ജോര്‍ജ് നായകനായ 'കൂടല്‍' ജൂണ്‍ 27-ന് തീയേറ്റുകളില്‍ എത്തുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സിലൂടെ പുറത്തിറക്കി. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറച്ചു പേര്‍ ഒരു ക്യാമ്പിലേക്ക് എത്തുകയും അവിടെവച്ച് നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം.
നടി അനു സിത്താരയുടെ സഹോദരിയുടെ ആദ്യ സിനിമ കൂടിയായ 'കൂടല്‍', ഷാനു കക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ത്രില്ലര്‍ മോഡലില്‍ ഒരുക്കിയ ചിത്രത്തിന്റെ നിര്‍മാണം ജിതിന്‍ കെ.വിയാണ്. ബിബിന്‍ ജോര്‍ജിനെ കൂടാതെ വിനീത് തട്ടില്‍, വിജിലേഷ്, ഗജരാജ്, കെവിന്‍ പോള്‍, വിജയകൃഷ്ണന്‍, റാഫി, അഖില്‍ ഷാ, സാംജീവന്‍, മറീന മൈക്കിള്‍, നിയ വര്‍ഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അര്‍ച്ചന രഞ്ജിത്ത്, ഹിഫ്രാസ് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു.
ക്യാമറ: ഷജീര്‍ പപ്പാ, കഥ: ഷാഫി എപ്പിക്കാട്, കോ റൈറ്റേഴ്സ്: റാഫി മങ്കട, യാസിര്‍ പറത്താക്കാട്, എഡിറ്റര്‍: ജര്‍ഷാജ് കൊമ്മേരി, പ്രൊജക്റ്റ് ഡിസൈനര്‍: സന്തോഷ് കൈമള്‍, ആര്‍ട്ട്: അസീസ് കരുവാരകുണ്ട്, സംഗീതം: സിബു സുകുമാരന്‍, നിഖില്‍ അനില്‍കുമാര്‍, സുമേഷ് രവീന്ദ്രന്‍, ആല്‍ബിന്‍ എസ്. ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി. വരികള്‍: ഷിബു പുലര്‍കാഴ്ച, കെ. കൃഷ്ണന്‍കുട്ടി, സോണി മോഹന്‍, നിഖില്‍, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുല്‍നാസര്‍, അബി അബ്ബാസ്, ഗായകര്‍: നജിം അര്‍ഷാദ്, യാസീന്‍ നിസാര്‍, മണികണ്ഠന്‍ പെരുമ്പടപ്പ്, സജീര്‍ കൊപ്പം, അഫ്‌സല്‍ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യര്‍, ശില്പ അഭിലാഷ്, മീര, സാഹ്‌റ മറിയം,അനു തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷൗക്കത്ത് വണ്ടൂര്‍, സൗണ്ട് ഡിസൈന്‍സ്: രാജേഷ് പി.എം, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂം: ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അസിം കോട്ടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍: മോഹന്‍ സി. നീലമംഗലം, അസോസിയേറ്റ് ക്യാമറ: ഷാഫി കൊറോത്ത്, ഓഡിയോഗ്രാഫി: ജിയോ പയസ്, സംഘട്ടനം: മാഫിയ ശശി, കൊറിയോഗ്രഫി: വിജയ് മാസ്റ്റര്‍, കളറിസ്റ്റ്: അലക്‌സ് വര്‍ഗീസ്, വിഎഫ്എക്‌സ്: ലൈവ് ആക്ഷന്‍ സ്റ്റുഡിയോ, പിആര്‍ഒ: മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ്: റബീഷ് ഉപാസന, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്: ഒപ്ര, ഡിസൈന്‍: മനു ഡാവിഞ്ചി.
Content Highlights: Bibin George`s `Koodal`, a thrilling camping adventure, releases June 27th
Published: 21 Jun 2025, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented