കൊച്ചി: അവാർഡ് പ്രഖ്യാപനത്തിൽ ആരോപണങ്ങൾ ഉന്നയിച്ച ജൂറി അംഗം എൻ. ശശിധരന്റെ നിലപാടിനെ അപലപിച്ച് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പരാതി നൽകിയ സാഹചര്യം ഗൗരവമായാണ് അക്കാദമി കാണുന്നത്. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം. കുറ്റമറ്റരീതിയിൽ മുന്നോട്ടുപോയ അവാർഡ് നിർണയത്തിന്റെ അവസാനം ജൂറി അംഗത്തിൽനിന്നുതന്നെ വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടതിൽ അക്കാദമിക്ക് അതൃപ്തിയുണ്ട്.

To advertise here,

മികച്ച സംവിധായകനുള്ള അവാർഡ് നേടിയ സിനിമ നിർമിച്ചത് മതമൗലികവാദികളുടെ ഫണ്ടുപയോഗിച്ചാണെന്നായിരുന്നു ശശിധരന്റെ പ്രസ്താവന. മതമൗലികവാദംപോലെയുള്ള വിഷയങ്ങൾ വന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സിനിമാരംഗത്തുള്ളവരുടെ അഭിപ്രായം.

Read More : ഞാൻ അപമാനിതനായി; ചലച്ചിത്ര അക്കാദമി അവാർഡ് നിർണയത്തിനെതിരെ ജൂറി അംഗം എൻ. ശശിധരൻ 

ഇത്‌ ശരിയായ രീതിയല്ല

അവാർഡ് നിർണയസമയത്ത് പല അംഗങ്ങൾക്കും പല അഭിപ്രായങ്ങളുണ്ടാകാം. അതെല്ലാം ജൂറിയുടെ അകത്ത് ജനാധിപത്യരീതിയിൽ ചർച്ചചെയ്ത് ഒരു വിധിനിർണയത്തിലെത്തുകയാണ് ചെയ്യാറ്. അവാർഡ് പ്രഖ്യാപിച്ചശേഷം പുറത്തുവന്ന് ജൂറി അംഗംതന്നെ അതിനെ വിമർശിക്കുന്നത് ശരിയല്ല. അവാർഡിന് സമർപ്പിക്കപ്പെടുന്ന സിനിമകളുടെ മൗലികത സംബന്ധിച്ച് സമീപകാലത്തുണ്ടായ വിവാദങ്ങളും അക്കാദമി ഗൗരവമായി പരിശോധിക്കണം.

-ജി.എസ്. വിജയൻ,ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി

Content Highlights : Kerala State Film Awards Controversy jury member N Sasidharan