കൊച്ചി: വ്യാഴാഴ്ച നിര്‍മാതാക്കള്‍ പ്രഖ്യാപിച്ച സിനിമാസമരത്തില്‍ സിനിമയിലെ സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നിലപാട് നിര്‍ണായകം. ഇതുസംബന്ധിച്ച് സംഘടന ഇതേവരെ തീരുമാനമെടുത്തിട്ടില്ല. എങ്കിലും സൂചനാ പണിമുടക്കിനെ ഫെഫ്ക പിന്തുണയ്ക്കും. 

To advertise here,

സമരത്തെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സമരത്തിനുമുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഐക്യദാര്‍ഢ്യമറിയിച്ചാണ് സൂചനാപണിമുടക്കിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാതാക്കള്‍ അനിശ്ചിതകാലസമരത്തിലേക്ക് നീങ്ങിയാലും ഫെഫ്ക അനുകൂലിച്ചില്ലെങ്കില്‍ താരങ്ങളുടെ കമ്പനികളുടെ സിനിമാ ചിത്രീകരണം മുടക്കമില്ലാതെ നടക്കും. ഇത് സമരം പരാജയപ്പെടാന്‍ ഇടയാക്കും. 

ഫെഫ്ക പ്രതിനിധികള്‍കൂടി പങ്കെടുത്ത യോഗമാണ് സിനിമാസമരത്തിനുള്ള തീരുമാനമെടുത്തതെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.