അഹമ്മദ് കബീർ സംവിധാനം ചെയ്ത കേരള ക്രെെം ഫയൽസ് എന്ന വെബ് സീരീസിനെ പ്രശംസിച്ച് ക്രെെം ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിജയ്‌ ശങ്കർ. വർഷങ്ങൾക്ക് മുൻപ് എറണാകുളത്ത് നടന്ന ഒരു കൊലപാതക കേസാണ് സീരീസിന് പ്രചോദനമായത്. അജു വർ​ഗീസ് അവതരിപ്പിച്ച എസ്.ഐ മനോജിന്റെ കഥാപാത്രത്തിന് പ്രചോദനമായത് സി.ഐ വിജയ്‌ ശങ്കറാണ്.  കേവലം " അതിസാഹസികമായി പ്രതിയെ പോലീസ് പിടികൂടി " എന്ന ഒറ്റ വാക്കിലെ പത്ര കുറിപ്പുകൾക്കിടയിൽ  അറിപ്പെടാതെ പോകുന്ന നിരവധി ബുദ്ധിമുട്ടേറിയ അനുഭവങ്ങളിലൂടെ ആണ് ഓരോ കേസ് അന്വേഷണവും പൂർത്തീയാകുന്നതെന്ന് വിജയ്‌ ശങ്കർ കുറിച്ചു.

To advertise here,

വിജയ്‌ ശങ്കറിന്റെ കുറിപ്പ്

പോലീസിലെ ഏറ്റവും ആസ്വദിക്കുന്ന ജോലിയേതെന്ന് ചോദിച്ചാൽ അന്നുംഇന്നും എന്നും എനിക്ക് ഒരു ഉത്തരം മാത്രം.... ക്രൈം ഇൻവെസ്റ്റിഗേഷൻ... പണ്ടേ കുറ്റാന്വേഷണ കഥകൾ ഒരു ഹരമായിരുന്നു... ഇൻസ്‌പെക്ടർ ഗരുഡ് എന്നൊരു ചിത്രകഥ ആയിരുന്നു പണ്ടത്തെ ഏറ്റവും ഇന്ററസ്റ്റിങായിരുന്ന സംഭവം....ബാലരമയിലോ പൂമ്പാറ്റയിലോ മറ്റോ ആയിരുന്നു അത്.... പുസ്തകം കിട്ടിയാൽ ആദ്യം അത് ഉണ്ടോയെന്ന് നോക്കും.... ഏറ്റവും അവസാനം ആകും അത് വായിക്കുക... ഏറ്റവും നല്ലത് അവസാനത്തേക്ക് മാറ്റിവയ്ക്കും...അതിന്റ ഒരു രസം ആസ്വദിച്ചവർ നമ്മളിൽ ഒരുപാട് ഉണ്ടാകും... 

പിന്നീട് അത് ഷെർലക്ക് ഹോംസും ബാറ്റൻ ബോസ്സിന്റെ കഥകളുമൊക്കെയായി അങ്ങനെ പോയി....കേരള ക്രെെം ഫയൽസ് - ഷിജു പാറയിൽ വീട്, നീണ്ടകര എന്ന വെബ് സീരീസ് ഹോട്ട്സ്റ്റാർ എന്ന ഒടിടി പ്ലാറ്റ്ഫോമിൽ ഹിറ്റ്‌ ചാർട്ടിൽ തുടരുമ്പോൾ.... അതിന്  പ്രചോദനമായ എറണാകുളം നോർത്തിലെ മർഡർ കേസിന്റെ അന്വേഷണ നാളുകൾ ഇന്നലെ കഴിഞ്ഞ പോലെ ഓർമയിലുണ്ട്.... കാരണം അത്രക്കും ത്രില്ലിംഗ് ആയിരുന്നു  ആ കേസ് അന്വേഷണം...പിന്തുടർന്ന് പോകുന്ന സമയം പ്രതി പല തവണ കയ്യിൽ നിന്നും വഴുതി പോയശേഷം കൈപ്പിടിയിൽ ആകുന്ന സമയം ഉണ്ടാകുന്ന ഒരു സുഖം ഉണ്ട്.... അത്പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്...ഞാനും ഒരുപാട് തവണ അത്തരം അനുഭവങ്ങളുടെ ഭാഗമായിട്ടുണ്ട്... 

ഇത്തരം കേസുകൾ വന്നാൽ പിന്നെ  ഊണും ഉറക്കവും കളഞ്ഞു അതിന് പിറകെ ആകും നമ്മൾ.... പ്രചോദനം തരുന്ന മേലുദ്യോഗസ്ഥരും എന്തിനും കൂടെ നിൽക്കുന്ന സഹപ്രവർത്തകരും ഉള്ളപ്പോൾ പലപ്പോഴും വിശപ്പും ദാഹവും വിശ്രമവും അറിയില്ല.... ആ വിശ്രമമില്ലായ്മയും വിയർപ്പും ആണ് ഓരോ കേസിന്റെ അന്തിമ ഫലം  നിർണ്ണയിക്കുന്നത്.... അത്തരം ഒരു അനുഭവമായിരുന്നു ആ കേസ്... അത് ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലം ആയിരുന്നു... അന്നത്തെ എസിപി ശ്രീ. സുനിൽ ജേക്കബ് സാറിനോടും സി.ഐ ശ്രീ. രമേഷ് കുമാർ സാറിനോടും ഒപ്പമുള്ള ആറു ദിവസങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല... കാരണം ആ കേസ്സിൽ നിന്ന് കിട്ടിയ ഒരു പോസിറ്റീവ് എനർജി ഇന്നും കെടാതെ കൂടെ ഉണ്ട് എന്നതാണ്...രാവിലെ 8 മണിക്ക് നോർത്തിലെ ഓഫീസിൽ  സുനിൽ ജേക്കബ് സാർ ഉണ്ടാകും കൂടെ രമേശ്സാറും ഞാനും ടീമും...  ഡിസ്കഷന് ശേഷം അവിടെ നിന്ന് പിരിഞ്ഞാൽ പിന്നെ കയറുന്നത് ചിലപ്പോൾ രാത്രിയിൽ എപ്പോൾ എങ്കിലും ആകും... പ്രതിയുടെ ലിബെർട്ടി എന്ന വിളിപ്പേര് അന്വേഷിച്ചു സുനിൽ സാറിനോപ്പം പോയി ഒരു ദിവസം തിരികെ വരുമ്പോൾ രാത്രി 1 മണി കഴിഞ്ഞിരുന്നു... രമേഷ്സാർ എവിടെയോ മറ്റെന്തിന്റെയോ പുറകെ ആണ് . സാർ തിരികെ കയറിയോ എന്നറിയാൻ ഞാൻ വിളിച്ചപ്പോൾ സാർ എലൂർ പോലീസ് സ്റ്റേഷനിൽ പ്രതിയുടെ ശരിയായ മേൽവിലാസം ലഭിക്കാൻ കേസ് ഫയലുകൾ തപ്പുകയായിരുന്നു... അതായിരുന്നു ടീം.... പോകുന്ന വഴിയേ അതിന്റെ അവസാനം കണ്ടിട്ടേ കയറൂ... പിന്നെ എപ്പോഴും വിളിപ്പുറത്തു ഉണ്ടാകും  എഎസ്ഐ സെബാസ്റ്റ്യൻ, ജേക്കബ്, ദിലീപ്, മാണി, കൃഷ്ണകുമാർ, സലിം, ബിജി, കമ്മത്ത് എന്നിവർ...."When you want something, all the Universe conspires in helping you to achieve it..." Paulo Coelho..യുടെ വാക്കുകൾ  വളരെ അർത്ഥവത്താണ്... 

പിന്നീട് നിരവധി കേസുകളിലെ പ്രതികളെ തപ്പി ഒരുപാട് യാത്രകൾ, അന്വേഷങ്ങൾ  അത് നൽകിയ ആത്മവിശ്വസം, സന്തോഷം ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല....ഇപ്പോൾ  വർഷങ്ങൾക്ക് ശേഷം ഞങ്ങൾ പലരും പലവഴിക്കു ആയെങ്കിലും  ഒന്നിച്ചു കൂടുമ്പോൾ ഇപ്പോഴും പറയാൻ  ഇത്തരം അനുഭവങ്ങളുടെ ഒരു നിര തന്നെ കാണും...പലരോടും ഇത്തരം അനുഭവങ്ങളും കഥകളും പറഞ്ഞിട്ടുണ്ട്.... ഏതാണ്ട് ഒരു വർഷം മുൻപ് ആണ്  അഹമ്മദിനെയും ഒപ്പം ആഷിക് ഐമറിനെയും കാണുന്നത്. അന്ന് ഈ കഥ അവർ കേട്ടിരുന്നു... അടുത്ത ദിവസം രാത്രി ഒരിക്കൽ കൂടി അവർ ഈ കഥ കേൾക്കാൻ വന്നു.... അവിടെ തുടങ്ങി " കേരള ക്രെെം ഫയൽസ്...."   ഇന്ന് ആ സ്റ്റോറി ഇന്ത്യ ഒട്ടാകെ ഒടിടി പ്ലാറ്റ് ഫോംമിൽ മുൻനിരയിൽ ഉണ്ടെന്നതിൽ അതിയായ സന്തോഷം.... പറഞ്ഞ് വച്ച സ്റ്റോറി ഒരു അതിശയോക്തിയും ഇല്ലാതെ വളരെ ഇരുത്തം വന്ന ഒരു സംവിധായകന്റെ കയ്യൊപ്പ് ചാർത്തി ഒരു റിയൽ ത്രില്ലർ ആക്കിയിരിക്കുന്നു അഹമ്മദ്... ഓരോ എപ്പിസോഡ് കഴിയുമ്പോഴേക്കും അടുത്തത് കാണാനുള്ള ആകാംഷ കാണികളിൽ ഉണ്ടാക്കിയതിൽ... കഥയിലെ ആ പോയിന്റ്കൾ കണ്ടെത്തിയതിൽ, ഈ കഥയിൽ അത്തരം ഒരു ഫാക്ട് ഉണ്ടെന്ന് കണ്ടെത്തിയതിൽ നിന്നും അറിയാം ആ സംവിധായകന്റെ മികവ്.....കഥയിലേക്ക് പച്ചയായ പോലീസ് ജീവിതം പറിച്ചു നട്ടിരിക്കുന്നു ആഷിക്. ഐമർ, വളരെ നാച്ചുറൽ ആയ സംഭാഷണങ്ങൾ...... ഇത് വരെ കണ്ട ആളേ അല്ല അതു വർ​ഗീസ്... അജുവിന് ഇത് ഒരു ടേണിങ്ആ പോയിന്റാണ്.... പ്രതീക്ഷക്ക് അപ്പുറത്തേക്ക് അജുവിനെ അഹമ്മദ് കൊണ്ട് പോയി എന്ന് പറയുന്നതാണ്‌ ശരിയെന്ന് തോന്നുന്നു.

സിഐ. കുര്യൻ എന്നത്തേയും പോലെ പൊളിച്ചു  ഡയലോഗ് ഡെലിവറി ഗംഭീരം.... ഒരു ടിപ്പിക്കൽ ഹെഡ് കോൺസ്റ്റബിൾ ആയി ഷിൻസ് തകർത്തു... പച്ചയായ ജീവിത സാഹചര്യം ഉള്ള സാധാരണ പോലീസ് കരായി സോണിച്ഛനും നവാസും..,പിന്നെ ആദ്യത്തെ സീൻസ് കണ്ടപ്പോഴേ  കളർ ടോൺ വളരെ ഇഷ്ടപ്പെട്ടിരുന്നു...നിരവധി മെമ്മോറബിൾ ഷോട്സ് സീരിസിൽ ഉടനീളം ഉണ്ട് അങ്ങനെ ക്യാമറയും പൊളിച്ചു....മഹേഷിന്റെ എഡിറ്റിംഗ് അടിപൊളിയായി പിന്നെ ഹിഷാമിന്റെ മ്യൂസിക് സീരിസിനു നല്ല ത്രില്ലിംഗ് മൂഡ് നൽകി ബിജിഎം അടിപൊളി ആയി......എല്ലാ ആര്ടിസ്റ്കളും അവരുടെ റോളുകൾ ഏറ്റവും ഭംഗിയാക്കി...മൊത്തത്തിൽ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് പോയ്‌ എല്ലാ മേഖലയും... അതിന്റ ക്രെഡിറ്റ്‌ അഹമ്മദിനാണ്......കൂടുതൽ ആയി ഒന്നും പറയുന്നില്ല... എല്ലാം പ്രേക്ഷകർ പറഞ്ഞു കഴിഞ്ഞു....എല്ലാവർക്കും എന്റെ ബിഗ് സല്യൂട്ട്....പിന്നെ റിയൽ ഹീറോസ് സുനിൽ ജേക്കബ് സാറിനും രമേഷ് സാറിനും ഒരിക്കൽ കൂടി എന്റെ ബിഗ് സല്യൂട്ട്.... എല്ലാവർക്കും പ്രചോദനമായത്  അന്നത്തെ സിറ്റി പോലീസ് കമ്മിഷണർ ശ്രീ. മനോജ്‌ എബ്രഹാം സാറിന്റെ നേതൃത്വവും അദ്ദേഹത്തിന് ഞങ്ങളിൽ ഉള്ള കോൺഫിഡൻസും ആയിരുന്നു... പിന്നീട് ഈ കേസിൽ ഞങ്ങൾ ബാഡ്ജ് ഓഫ് ഹോണർ വാങ്ങിയത് സാറിന്റെ  സാന്നിധ്യത്തിൽ ആയിരുന്നു... സാറിന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്...റിയാലിറ്റിക്കായി സെൻട്രലിൽ നിന്നും പ്രഗീഷ്,മനോജ്,ജോസ് പ്രവീണും  എന്നിവരുടെ ഹെല്പ് സീരീസിൽ കാണാനുണ്ട്....ശരിക്കും ഒരു കേസ് അന്വേഷണത്തിന് ഇടയിൽ പോലീസ് അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ, കഷ്ടതകൾ, ബുദ്ധിമുട്ട്കൾ  ഒന്നും ആരും കാണുന്നുമില്ല അറിയുന്നുമില്ല.... കേവലം " അതിസാഹസികമായി പ്രതിയെ പോലീസ് പിടികൂടി " എന്ന ഒറ്റ വാക്കിലെ പത്ര കുറിപ്പുകൾക്കിടയിൽ  അറിപ്പെടാതെ പോകുന്ന നിരവധി ബുദ്ധിമുട്ടേറിയ അനുഭവങ്ങളിലൂടെ ആണ് ഓരോ കേസ് അന്വേഷണവും പൂർത്തീയാകുന്നത്... അറിയപ്പെടാത്തതും അംഗീകരിക്കപ്പെടാത്തതും ആയ നിരവധി മുഹൂർത്തങ്ങൾ ആണ് ഓരോ പോലിസ്കാരന്റെയും ജീവിതം .. ഇനിയും കഥ തുടരും....ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.... എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി