പ്രഖ്യാപനത്തെ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്

മമ്മൂട്ടി നായകനായി നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ചിത്രമാണ് കസബ. രാജൻ സക്കറിയ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ രാജൻ സക്കറിയ വീണ്ടും വരുമെന്ന് പറയുകയാണ് നിർമാതാവ് ജോബി ജോർജ് തടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോബി ഇക്കാര്യം പറഞ്ഞത്.
ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണോ അതോ ചിത്രം റീറിലീസായി വീണ്ടും തിയേറ്ററുകളിലെത്തും എന്നാണോ ജോബി ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. എന്തായാലും രാജൻ സക്കറിയ വീണ്ടുമെത്തുമെന്ന പ്രഖ്യാപനത്തെ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ജോബി ജോർജിന്റെ പോസ്റ്റിനെ സ്വാഗതം ചെയ്തുകൊണ്ട് ഒട്ടേറെ കമന്റുകളാണ് പോസ്റ്റിനുതാഴെ വന്നത്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ടോക്‌സികിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെയാണ് കസബയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുമായി ജോബി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങൾക്കെതിരെ നടി പാർവതി തിരുവോത്തും ഗീതു മോഹൻദാസും ഉൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചത് വലിയ വാർത്തയായിരുന്നു. കസബയിൽ സ്ത്രീവിരുദ്ധത ആരോപിച്ച ഗീതു സംവിധാനം ചെയ്യുന്ന ടോക്‌സികിന്റെ ടീസറിൽ സ്ത്രീവിരുദ്ധതയുണ്ട് എന്നാരോപിച്ച് വലിയ പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജോബി ജോർജിന്റെ പ്രഖ്യാപനം.
വരലക്ഷ്മി ശരത് കുമാർ, നേഹാ സക്‌സേന, ജഗദീഷ്, സമ്പത്ത് രാജ്, സിദ്ദിഖ് തുടങ്ങിയവരാണ് കസബയിലെ പ്രധാനവേഷങ്ങളിൽ അഭിനയിച്ചവർ. സംവിധായകൻ തന്നെയാണ് രചനയും നിർവഹിച്ചത്.
Content Highlights: Producer Joby George has hinted at the return of Mammootty’s iconic character Rajan Zachariah, sparking speculation about a sequel or re-release of Kasaba. The announcement, made after the Toxic teaser release, has reignited debates and excitement among fans.
Published: 08 Jan 2026, 07:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented