കാര്ത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം സര്ദാര് ഒക്ടോബര് 21ന് റിലീസിനെത്തുന്നു. ദീപാവലി റിലീസായി എത്തുന്ന ചിത്രം നിര്മിച്ചിരിക്കുന്നത് പ്രിന്സ് പിക്ചേഴ്സിന്റ ബാനറില് എസ്. ലക്ഷ്മണ് കുമാറാണ്. കാര്ത്തിയുടെ കരിയറിലെ ഏറ്റവും മുതല്മുടക്കിലുള്ള ചിത്രമായിരിക്കും ഇത്.
ചിത്രത്തിന്റെ ടീസര് റിലീസ് ചെയ്ത് മണിക്കൂറുകള്ക്കുള്ളില് 55 ലക്ഷത്തിലധികം പേരാണ് ടീസര് യൂട്യൂബില് കണ്ടത്. ഒരു സ്പൈ ആയിട്ടാണ് കാര്ത്തി ചിത്രത്തില് അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ഗെറ്റപ്പുകളില് എത്തുന്ന കാര്ത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകര്ക്ക് കാണാന് സാധിക്കും എന്നാണ് പ്രതീക്ഷ. പി.എസ് മിത്രന് സംവിധാനം ചെയ്യുന്ന ചിത്രത്തില് റാഷി ഖന്ന, മലയാളി താരം രജിഷ വിജയന് എന്നിവരാണ് നായികമാര്.
കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര് ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്, മുരളി ശര്മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ജോര്ജ് സി വില്യംസ് ആണ് ഛായാഗ്രാഹണം നിര്വഹിക്കുന്നത്. റൂബനാണ് 'സര്ദാര്' എന്ന സിനിമയുടെ ചിത്രസംയോജനം നിര്വഹിക്കുന്നത്. ഫോര്ച്യൂണ് സിനിമാസാണ് കേരളത്തില് ചിത്രമെത്തിക്കുന്നത്.ദിലീപ് സബ്ബരായനാണ് സാഹസികമായ ആക്ഷന് രംഗങ്ങള് ഒരുക്കുന്നത്. ഷോബി പോള് രാജ് ആണ് നൃത്തസംവിധാനം. വിദേശരാജ്യങ്ങളിലടക്കം ചിത്രീകരണം പൂര്ത്തിയാക്കിയ 'സര്ദാര്' കാര്ത്തിക്ക് വലിയ ഹിറ്റ് സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കേരള പി.ആര്.ഒ: പി.ശിവപ്രസാദ്
Content Highlights: karthi sardar release on October 21 PS Mithran Spy Thriller
Published: 06 Oct 2022, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented