കാര്ത്തി നായകനായി ഏറ്റവും ഒടുവില് പ്രദര്ശനത്തിന് എത്തിയ ചിത്രമാണ് 'സര്ദാര്'. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ 'സര്ദാറി'ന് രണ്ടാം ഭാഗവും വരുന്നുവെന്ന വാര്ത്തകളാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
വന് ഹിറ്റായി മാറിയ 'സര്ദാറി'ന്റെ വിജയാഘോഷ ചടങ്ങിലാണ് രണ്ടാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 'സര്ദാറി'ലേതായി പ്രദര്ശിപ്പിച്ച ക്ലിപ്പിന്റെ അവസാനം കഥ രണ്ടാം ഭാഗത്തിലും തുടരും എന്ന് അറിയിക്കുകയായിരുന്നു. ജി വി പ്രകാശ് കുമാറാണ് സര്ദാറിന്റെ സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത്. റൂബന് എഡിറ്റിങ്ങും, ജോര്ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്വഹിച്ചിരിക്കുന്നു.
പ്രിന്സ് പിക്ചേഴ്സിന്റെ ബാനറില് ലക്ഷ്മണ് കുമാറാണ് ചിത്രം നിര്മിച്ചിരിക്കുന്നത്. ഫോര്ച്യൂണ് സിനിമാസ് ആണ് സര്ദാര് കേരളത്തില് വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
തകര്പ്പന് വിജയങ്ങള് നേടിയ 'വിരുമന്', 'പൊന്നിയിന് സെല്വന്' എന്നീ ചിത്രങ്ങള്ക്ക് ശേഷം എത്തിയ 'സര്ദാറി'ല് ഒരു സ്പൈ ആയിട്ടാണ് കാര്ത്തി അഭിനയിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളില് എത്തിയ കാര്ത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകര് ഏറ്റെടത്തിരുന്നു. കാര്ത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര് ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്, മുരളി ശര്മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്. വാര്ത്ത പ്രചരണം: പി.ശിവപ്രസാദ്
Content Highlights: karthi's sardar will have second part
Published: 26 Oct 2022, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented