
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്ക്വാഡിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. സ്ക്വാഡിലെ മമ്മൂട്ടിയോടൊപ്പമുള്ള മറ്റു മൂന്നംഗങ്ങളായ അസീസ് നെടുമങ്ങാട്, ശബരീഷ്, ഡോക്ടർ റോണി എന്നിവരും പോസ്റ്ററിലുണ്ട്. ഒരു കേസ് അന്വേഷിക്കുന്ന മഫ്തി ലുക്കിലാണ് സ്ക്വാഡ് അംഗങ്ങളെ സെക്കൻഡ് ലുക്ക് പോസ്റ്ററിൽ കാണാനാവുക. ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടിൽ അവസാനിച്ചിരുന്നു.
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്. റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗാം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ : അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആസ്തറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ , പി ആർ ഒ : പ്രതീഷ് ശേഖർ.
Content Highlights: kannur squad second look poster, mammootty, roby varghese raj, mammootty kampany
Published: 16 Apr 2023, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented