ണ്ണന്‍ താമരകുളത്തിന്റെ  വിരുന്ന് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. കേരളത്തില്‍ സിനിമ ഷൂട്ടിങ് അനുമതി നല്‍കിയ ദിവസം തന്നെ  വിരുന്നിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നൂ. എന്നാല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫെഫ്കയുടെയും തീരുമാനത്തെ തുടര്‍ന്ന് സിനിമ ഷൂട്ടിംഗ് നിര്‍ത്തി വെക്കുകയായിരുന്നു. എന്നാല്‍ ഈ രണ്ടു സംഘടനകളുടെയും കര്‍ശന നിര്‍ദ്ദേശം പാലിച്ചുകൊണ്ട് തിങ്കളാഴ്ച രാത്രിയില്‍ ചിത്രീകരണം വീണ്ടും തുടങ്ങിയെന്ന് കണ്ണന്‍ താമരകുളം പറഞ്ഞു. തമിഴ്‌നടന്‍ അര്‍ജുനാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്സ്ട്രിം ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'വിരുന്ന്'. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  നിക്കി ഗല്‍റാണി, മുകേഷ്, ഗിരീഷ് നെയ്യാര്‍, ബൈജു സന്തോഷ് , ആശ ശരത്, അജു വര്‍ഗീസ്, ഹരീഷ് പേരടി, ധര്‍മജന്‍  ബോള്‍ഗാട്ടി, മന്‍രാജ് , സുധീര്‍, പോള്‍ താടിക്കാരന്‍, ജിബിന്‍ സാബ്,  എല്‍ദോ തുടങ്ങി വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ബനെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ്  നെയ്യാര്‍ ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ദിനേശ് പള്ളത്ത് ആണ്. 

കണ്ണന്റെ മരട് 357, ഉടുമ്പ് എന്നീ സിനിമകള്‍ റിലീസിനായി കാത്തിരിക്കുകയാണ്. ഉടുമ്പിലെ പാട്ടുകളും ട്രെയിലറും ഒക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.  റിലീസിന് മുന്‍പ് തന്നെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള തിരക്കിലാണ് ഉടുമ്പ്. ഹിന്ദിയിലും കണ്ണന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. പുതുമുഖ തിരക്കഥാകൃത്തുകളുടെ സിനിമ റിലീസിനു മുമ്പ് തന്നെ മറ്റു ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നതും ഇതാദ്യമാണ്. രവി ചന്ദ്രനാണ്  ചിത്രത്തിന്റെ ക്യാമറാമാന്‍. 

രതീഷ് വേഗ, സാനന്ദ് ജോര്‍ജ് ഗ്രേസ് എന്നിവര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റര്‍  വി. ടി ശ്രീജിത്ത് . കലാ സംവിധാനം സഹസ്സ് ബാല, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ അങ്കമാലി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അഭിലാഷ് അര്‍ജുനന്‍, വാര്‍ത്താ പ്രചരണം സുനിത സുനില്‍, പി ശിവപ്രസാദ്.

Content Highlights: Kannan Thamarakkulam- Arjun Movie, Virunnu resumes shooting in Kerala