ചെന്നൈ: കമൽഹാസൻ അഭിനയിച്ച ‘നായകൻ’ 36-വർഷത്തിനുശേഷം വീണ്ടും പ്രദർശനത്തിന്. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ നവീകരിച്ച സിനിമ നവംബർ മൂന്നിനാണ് റിലീസ് ചെയ്യുക. ശബ്ദവിന്യാസത്തിലും നിറത്തിലും ഒട്ടേറെ പുതുമകൾ നൽകി സിനിമ മാറ്റിയതായി അണിയറപ്രവർത്തകർ അറിയിച്ചു.
തമിഴ്നാട്ടിൽ 120-ഉം കേരളത്തിൽ 60-ഉം തിയേറ്ററുകൾ ഉൾപ്പെടെ രാജ്യത്തുടനീളം 280 കേന്ദ്രങ്ങളിൽ ‘നായകൻ’ പ്രദർശനത്തിനെത്തും. മണിരത്നം സംവിധാനംചെയ്ത ചിത്രം 1987-ലാണ് പുറത്തിറങ്ങിയത്. മുംബൈ പശ്ചാത്തലമാക്കിയുള്ള സിനിമയിൽ വേലു നായ്ക്കർ എന്ന കഥാപാത്രത്തെയാണ് കമൽ അവതരിപ്പിച്ചത്. ഇതിലൂടെ മികച്ചനടനുള്ള ദേശീയ പുരസ്കാരവും കമൽ നേടി.
മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം പി.സി. ശ്രീറാമിനും കലാസംവിധായകനുള്ള പുരസ്കാരം തോട്ടാധരണിക്കും ചിത്രം നേടിക്കൊടുത്തു. ശരണ്യ, ജനകരാജ്, ഡൽഹി ഗണേഷ്, നാസർ, നിഴൽകൾ രവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
Content Highlights: kamal hassan maniratnam movie nayakan rereleasing soon
Published: 23 Oct 2023, 11:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented