ചന്ദ്ര എന്ന കഥാപാത്രത്തെ ഭാവരഹിതയായാണ് സംവിധായകൻ ചിത്രീകരിച്ചത്. മുഖത്തെ ഭാവങ്ങൾ പോലും അദ്ദേഹം നിയന്ത്രിച്ചു. ഇത് വളരെ ബുദ്ധിമുട്ടിച്ചു. കാരണം താൻ എപ്പോഴും ഊർജസ്വലയായി നിൽക്കുന്ന വ്യക്തിയാണെന്നും കല്യാണി പറഞ്ഞു.

കല്യാണി പ്രിയദർശൻ | ഫോട്ടോ: www.instagram.com/kalyanipriyadarshan/
ലോക എന്ന ചിത്രത്തിലെ ചന്ദ്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി നടി കല്യാണി പ്രിയദർശൻ. ഇക്കാര്യം നിർമാതാവ് കൂടിയായ ദുൽഖർ സൽമാനോട് ചർച്ച ചെയ്തിരുന്നെന്നും അവർ പറഞ്ഞു. ചിത്രീകരണം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു ഇതെന്നും കല്യാണി തുറന്നുപറഞ്ഞു. ‘ദ നോഡ്’ മാഗസിനോട് സംസാരിക്കുകയായിരുന്നു അവർ.
ലോക എന്ന ചിത്രത്തിലെ ഏറ്റവും മോശം ഘടകം താനായിരിക്കുമെന്ന് ദുൽഖർ സൽമാനോട് പറഞ്ഞതായി കല്യാണി പറഞ്ഞു. ചന്ദ്ര എന്ന കഥാപാത്രത്തെ ഉൾക്കൊള്ളാൻ ആവശ്യമായ കഴിവ് തനിക്കില്ലെന്നും കാര്യങ്ങൾ ചെയ്യാൻ ഒരുപാട് സമയമെടുക്കുന്നുണ്ടെന്നും താൻ ഉറച്ചുവിശ്വസിച്ചു. ചന്ദ്ര എന്ന കഥാപാത്രത്തെ ഭാവരഹിതയായാണ് സംവിധായകൻ ചിത്രീകരിച്ചത്. മുഖത്തെ ഭാവങ്ങൾ പോലും അദ്ദേഹം നിയന്ത്രിച്ചു. ഇത് വളരെ ബുദ്ധിമുട്ടിച്ചു. കാരണം താൻ എപ്പോഴും ഊർജസ്വലയായി നിൽക്കുന്ന വ്യക്തിയാണെന്നും കല്യാണി പറഞ്ഞു.
തൻ്റെ കഥാപാത്രത്തിൻ്റെ ഭാവരഹിതമായ നോട്ടം ഒരു പ്രധാന കഥാപാത്രത്തിൻ്റെ ശോചനീയ പ്രകടനം ആയി തെറ്റിദ്ധരിക്കപ്പെടുമോ എന്നായിരുന്നു ഏറ്റവും കൂടുതൽ ഭയന്നത് എന്നും കല്യാണി കൂട്ടിച്ചേർത്തു. "ചന്ദ്രയെ ആളുകൾക്ക് മനസ്സിലാവില്ല എന്ന് ഞാൻ ഭയന്നു. എന്നിരുന്നാലും, ഈ സിനിമയിൽ നിന്ന് ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം പ്രേക്ഷകരെക്കുറിച്ച് ഊഹിക്കാതിരിക്കുക എന്നതാണ്" -അവർ പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാം ചിത്രമായ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' തിയേറ്ററുകളില്‍ ഇതിനകം 100 ദിവസങ്ങള്‍ പിന്നിട്ടു. 'ലോക' മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 300 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രം കൂടിയാണ്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും നിര്‍ണായക വേഷങ്ങള്‍ അവതരിപ്പിച്ച ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവര്‍ അതിഥി താരങ്ങളായും തിളങ്ങി.
Content Highlights: Kalyani Priyadarshan reveals her initial doubts about playing Chandra in the superhero film `Lokah Chapter 1: Chandra` and her conversation with producer Dulquer Salmaan.
Published: 06 Dec 2025, 05:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented