കാമിയോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ എഴുത്തുകാരിയായ ആര്യ ഭുവനേന്ദ്രന്‍ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കള്ളം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. യുവതാരങ്ങളായ ആദില്‍ ഇബ്രാഹിം, നന്ദനാ രാജന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാലികപ്രസക്തിയുള്ള വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് 'കള്ള'മെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അനുറാം പറഞ്ഞു. കുറ്റാന്വേഷണ ജേര്‍ണലിസ്റ്റുകള്‍ ആയിട്ടാണ് ആദിലും നന്ദനയും എത്തുന്നത്. ഇവരെ കൂടാതെ പ്രശസ്ത സംവിധായകനായ ജിയോ ബേബി, കൈലാഷ്, ഷഹീന്‍ സിദ്ധിക്ക്, പുലിമുരുകനിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ അജാസ്, ദേവി കൃഷ്ണകുമാര്‍, സവിത ഭാസ്‌കര്‍, അഖില്‍ പ്രഭാകര്‍,ആന്‍ മരിയ, അനീറ്റ ജോഷി, ശോഭ പരവൂര്‍, ആശാദേവി, ശാന്തി മാധവി, ലക്ഷ്മി ദേവന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത നടനും സംവിധായകനും എഴുത്തുകാരനുമായ പി. ശ്രീകുമാറിന്റെ മകള്‍ ദേവി കൃഷ്ണകുമാര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കള്ളം.
ദം, കല്യാണിസം, ആഴം, മറുവശം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സംവിധായകന്‍ ഇതില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ ആര്യ ഭുവനേന്ദ്രന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ മാസംഅവസാന വാരം ചിത്രം തിയേറ്ററുകളില്‍ എത്തും.
ഛായാഗ്രഹണം മാര്‍ട്ടിന്‍ മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര,എഡിറ്റിംഗ് ഷെഹീന്‍ ഉമ്മര്‍, പശ്ചാത്തല സംഗീതം മധു പോള്‍, സംഗീതം ജിഷ്ണു തിലക്, വരികള്‍ അഖില സായൂജ്, ശബ്ദകല ഷൈന്‍, സുരേഷ്, കലാ സംവിധാനം അജയ് നാരായണന്‍, വസ്ത്രലങ്കാരം ബബിഷ കെ രാജേന്ദ്രന്‍, മേക്ക് അപ്പ് രതീഷ് പുല്‍പള്ളി, നിശ്ചല ഛായാഗ്രഹണം അഭി ട്രൂ വിഷന്‍, പി ആര്‍ ഓ പി.ആര്‍. സുമേരന്‍, ഗോവിന്ദ് പ്രഭാകര്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
Content Highlights: kallam movie first look poster
Published: 03 Nov 2024, 12:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented