ബിജു മേനോനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഈവന്റ് കൊല്ലം ആശ്രമത്തിൽ വച്ചു നടന്നു. പൊതുവെ തിരുവനന്തപുരത്തോ എറണാകുളത്തോ വച്ചു നടത്താറുള്ളതിൽ നിന്ന് വ്യത്യസ്തമായി ട്രെയിലർ ലോഞ്ച് കൊല്ലത്തുവച്ച് നടത്തിയത് കൗതുകം ഉണർത്തി. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരുമായ അനു മോഹൻ, കൃഷ്ണൻ ബാലകൃഷ്ണൻ, ഹാരിസ് ദേശം, അനീഷ് പി.ബി, വിപിൻ, വിഷ്ണു മോഹൻ, വാതിക ശങ്കർ, മേതിൽ ദേവിക, അനുശ്രീ, നിഖില വിമൽ, ഹരി പത്തനാപുരം, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കോട്ടയം രമേശ്‌, അരവിന്ദ് വേണുഗോപാൽ, അശ്വിൻ ആര്യൻ തുടങ്ങിയവർ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തു. നേരത്തെ പുറത്തിറങ്ങിയ ടീസർ പോലെതന്നെ ഒട്ടേറെ പ്രണയ നിമിഷങ്ങളുള്ള, ഹൃദയസ്പർശിയായ ഒരു ചിത്രമായിരിക്കും കഥ ഇന്നുവരെ എന്ന സൂചനയാണ് ട്രെയിലറും നൽകുന്നത്.

To advertise here,

നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തിൽ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.  തലവനു ശേഷം പുറത്തിറങ്ങുന്ന ബിജു മേനോൻ ചിത്രം എന്ന നിലയിലും, മേതിൽ ദേവികയുടെ അരങ്ങേറ്റ ചിത്രം എന്ന നിലയിലും പ്രേക്ഷകർക്ക് ചിത്രത്തിൻമേലുള്ള പ്രതീക്ഷ വലുതാണ്‌. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത് ഫാർസ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളിൽ ആർ എഫ് ടി ആണ് ചിത്രം വിതരണം ചെയ്യുന്നത്. സെപ്റ്റംബർ 20-നാണ് ചിത്രം തീയേറ്ററുകളിലെത്തുക. 

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് "കഥ ഇന്നുവരെ" നിർമിക്കുന്നത്.

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, സംഗീതം - അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് -  ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദിൽജിത്.