അമേരിക്കന്‍ നിയോ അക്ഷന്‍ ത്രില്ലര്‍ ചിത്രം ജോണ്‍ വിക്കിന്റെ നാലാംഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കെയാനു റീവ്‌സ് ആണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചാഡ് സ്റ്റാഹെല്‍സ്‌കി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 24 ന് റിലീസ് ചെയ്യും. 

To advertise here,

കെയാനു റീവ്‌സിനും ലോറന്‍സ് ഫിഷബേണിനുമൊപ്പം ഡോണി യെന്‍, സ്‌കോട്ട് ആഡ്കിന്‍സ് തുടങ്ങിയ താരങ്ങള്‍ നാലാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഏറ്റവും ദൈര്‍ഘ്യമേറിയ ജോണ്‍വിക്ക് ചിത്രം കൂടിയാണിത്. 

2014 ലാണ് ജോണ്‍ വിക് ആദ്യഭാഗം റിലീസ് ചെയ്യുന്നത്. 30 മില്ല്യണ്‍ മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 86 മില്യണ്‍ വരുമാനം നേടി ഗംഭീര വിജയമായി. 2017 ല്‍ രണ്ടാംഭാഗവും 2019 ല്‍ മൂന്നാംഭാഗവും പുറത്തിറങ്ങി.