ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്.

തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഇത്തിരി നേരത്തിലെ "മധുരമൂറുന്ന" എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ഇത്തിരി നേര’ത്തിലെ ഈ ഗാനം ഒരുവട്ടം കേട്ടു കഴിഞ്ഞാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നതാണ്. ചിത്രത്തിൽ സെറിൻ ശിഹാബ് ആണ് നായിക. വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന രണ്ടുസുഹൃത്തുക്കൾ തമ്മിലുള്ള പ്രണയമാണ് സിനിമയുടെ കഥ.
ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്, അമൽ കൃഷ്ണ അഖിലേഷ് ജി.കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ മൈത്രേയൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ക്യാമറ -രാകേഷ് ധരൻ, എഡിറ്റിംഗ് -ഫ്രാൻസിസ് ലൂയിസ്, മ്യൂസിക്കും ലിറിക്സും -ബേസിൽ സി.ജെ, സൗണ്ട് ഡിസൈൻ, ലൊക്കേഷൻ സൗണ്ട് -സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിങ് -സന്ദീപ് ശ്രീധരൻ, പ്രൊഡക്ഷൻ ഡിസൈൻ -മഹേഷ് ശ്രീധർ, കോസ്റ്റ്യൂംസ് -ഫെമിന ജബ്ബാർ, മേക്കപ്പ് -രതീഷ് പുൽപ്പള്ളി, വിഎഫ്എക്സ് -സുമേഷ് ശിവൻ, കളറിസ്റ്റ് -ശ്രീധർ വി - ഡി ക്ലൗഡ് ,അസിസ്റ്റന്റ് ഡയറക്ടർ -നിരഞ്ജൻ ആർ. ഭാരതി, അസ്സോസിയേറ്റ് ഡയറക്ടർ -ശിവദാസ് കെ.കെ, ഹരിലാൽ ലക്ഷ്മണൻ, പ്രൊഡക്ഷൻ കൺട്രോളർ -ജയേഷ് എൽ. ആർ, സ്റ്റിൽസ് -ദേവരാജ് ദേവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -നിതിൻ രാജു, ഷിജോ ജോസഫ്, സിറിൽ മാത്യു, ടൈറ്റിൽ ഡിസൈൻ -സർക്കാസനം, ഡിസ്ട്രിബ്യൂഷൻ -ഐസ്കേറ്റിംഗ് ഇൻ ടോപിക്സ് ത്രൂ ശ്രീ പ്രിയ കമ്പൈൻസ്, ട്രെയിലർ -അപ്പു എൻ. ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനർ -ആന്റണി സ്റ്റീഫൻ, പിആർഒ -മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
Content Highlights: The hit song `Madhuramoorunna` from the critically acclaimed film `Ithiri Neram` is captivating audiences and trending online. Discover the melody that stays with you.
Published: 11 Nov 2025, 12:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented