മല്ലിക സുകുമാരന്റെയും സുകുമാരന്റെയും ഒരു പഴയചിത്രം തേടിപ്പിടിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. അച്ഛനും അമ്മയും പ്രണയിച്ചിരുന്ന കാലത്തെ ഒരു അപൂര്‍വചിത്രമാണിതെന്നും ഇരുവരും പറയുന്നു. 

To advertise here,

ഈ ചിത്രത്തില്‍ എല്ലാമുണ്ട്... എന്തൊരു സുന്ദരിയാണ് അമ്മേ.. എന്നാണ് പൂര്‍ണിമ കുറിക്കുന്നത്. ഇതേ ചിത്രം പണ്ടു പണ്ടൊരു പ്രണയകാലത്ത് എന്ന അടിക്കുറിപ്പോടെ ഇന്ദ്രജിത്തും പങ്കുവെച്ചിരിക്കുന്നു.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം 1978 ഒക്ടോബര്‍ 17നാണ് മല്ലികയും സുകുമാരനും വിവാഹിതരാകുന്നത്. വിവാഹത്തോടെ മല്ലിക വെള്ളിത്തിരയോടു വിടപറഞ്ഞു. പിന്നീട് സുകുമാരന്റെ മരണത്തിനു ശേഷമാണ് സിനിമയില്‍ തിരിച്ചെത്തിയത്.

Content Highlights : indrajith and poornima shares rare pic of mallika and sukumaran