
അമ്പിളി.എസ് രംഗൻ സംവിധാനം ചെയ്യുന്ന 'ഇടി മഴ കാറ്റി' ലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി പുതിയ പോസ്റ്റർ. ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2020 മാർച്ചിൽ പ്രദർശനത്തിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു 'ഇടി മഴ കാറ്റ് എന്നാൽ കൊവിഡ് 19 ന്റെ വരവിൽ 12 ദിവസത്തെ ചിത്രീകരണം കൂടി ബാക്കി നിൽക്കെ താൽക്കാലികമായി നിർത്തിവെച്ച ഇടി മഴ കാറ്റിന്റെ ചിത്രീകരണം, ഡിസംബറിൽ പാലക്കാട്ട് പുനരാരംഭിച്ചു. കേരളത്തിലെ നാല് ഗ്രാമങ്ങളിലും ബംഗാളിലുമായിട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
ചിത്രത്തിന്റെ കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ അമൽ ആണ്. സംവിധായകനും കഥാകൃത്തും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .
ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി എന്നിവർക്ക് പുറമേ സുധി കോപ്പ സെന്തിൽ രാജാമണി, ശരൺജിത്ത് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ പ്രിയംവദ കൃഷ്ണനും ബംഗാളി നടി പൂജ ദേബും ആണ് നായികമാർ. ബംഗാളി ആർട്ടിസ്റ്റുകളായ ഋതിഭേഷ്, രാജാ ചക്രവർത്തി, സന്തീപ് റോയ്, സുദീപ് തോ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് ജിഷ്ണ പുന്നക്കുളങ്ങര സരീഗ് ബാലഗോപാലൻ ദനേഷ് കൃഷ്ണൻ ,അബ്ദുൾ ജലീൽ ,സുരേഷ് വി.& വൈബ് ആർട്ട്സ് എന്നിവരാണ്. ഛായാഗ്രഹണം നീൽ . ഡി. കുഞ്ഞ്. എഡിറ്റിംഗ് :മനോജ് ഗാനരചന , സംഗീതം: ഗൗരി ലക്ഷ്മി, പഞ്ചാത്തല സംഗീതം ഗൗരി ലക്ഷ്മിയും ഗണേഷ് വെങ്കിട്ടരാമണിയും ചേർന്ന് നിർവ്വഹിക്കും .കലാസംവിധാനം: ജയൻ കയോൺസ്, സൗണ്ട് ഡിസൈൻ ജയദേവൻ മേക്കപ്പ് ആർ ജെ വയനാട് കോസ്റ്റും ഡിസൈൻ രതീഷ് ചമവട്ടം സംഘട്ടനം: രാജശേഖരൻ.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രതീഷ് പാലോട് അസോസിയേറ്റ് ഡയറക്ടർ അമൽ സി ബേബി. സഹസംവിധാനം : ഡോ.അരുൺ ഗോപി, ബിൻ ബേബി, അഭിജിത്ത് പി.ആർ.
പ്രൊജക്ട് ഡിസൈനർ ബിജു റ്റി.കെ. പ്രക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനീത് വിജയ്, പി. ആർ. ഒ. ആതിര ദിൽജിത്ത്, വാഴൂർ ജോസ്. സ്റ്റിൽസ്: സതീഷ് മേനോൻ. ഡിസൈൻ :ഓൾഡ് മങ്ക്, സെഞ്ച്വറി ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കും .
Content Highlights : Idi Mazha Kattu Movie Chemban Vinod Jose Sreenath Bhasi
Published: 03 Jan 2021, 03:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented