റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ, നോബഡി

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഐ നോബഡി' എന്ന ചിത്രത്തിന്റെ ടീസർ വെള്ളിയാഴ്ച പ്രേക്ഷകരിലേക്കെത്തുന്നു. സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയ മേനോനാണ് നിർമ്മിക്കുന്നത്. ട്രെൻഡ് സ്റ്റെർ ജേക്‌സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് ഐ നോബഡിയുടെ മറ്റൊരു ഹൈലൈറ്റ്. ഈ വർഷം ജൂലൈ മാസത്തിൽ ആഗോള റിലീസായി ഐ നോബഡി പ്രദർശനത്തിനെത്തും.
മേയ് ഒന്നിന് 600-ൽ അധികം സ്‌ക്രീനുകളിലായി റിലീസ് ചെയ്യുന്ന മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രമായ പേട്രിയറ്റ് സിനിമയുടെ പ്രദർശനത്തിനിടയിലായിരിക്കും തിരഞ്ഞെടുക്കപ്പെട്ട ചില തീയേറ്ററുകളിലൂടെ ഐ നോബഡിയുടെ ടീസർ റിലീസ് ചെയ്യുക. അതോടൊപ്പം യൂട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ ഇടങ്ങളിലും ചിത്രത്തിന്റെ ടീസർ എത്തും. ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രമായ 'പേട്രിയറ്റി'നൊപ്പം തന്നെയാണ് നോബഡിയുടെ ടീസറും ആരാധകർക്കൊപ്പമെത്തുക എന്നത് ഏറെ കൗതുകമുണർത്തുന്ന വാർത്തയാണ്.
എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഐ നോബഡിക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഇതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സോഷ്യോ-പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ജോണറിലാണ് ചിത്രമൊരുങ്ങുന്നത്.
ഇ4 എന്റർടൈൻമെന്റിന്റേയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുൾ രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഐ, നോബഡി.
ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം,പ്രൊഡക്ഷൻ ഡിസൈനർ- അർഷാദ് നാക്കോത്ത്, മേക്കപ്പ്- റോണക്‌സ് സേവിയർ, കോസ്‌റ്യൂംസ്- ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, സംഘടന സംവിധാനം- വാനിക്ക് ബെൻ & കലൈ കിങ്സ്റ്റൺ, സൗണ്ട് ഡിസൈനർ- നിക്‌സൺ ജോർജ്, വിഎഫ്എക്‌സ്- ലവകുശ, പ്രൊമോഷൻസ്- പൊഫാക്ഷിയോ, സ്റ്റീൽസ്- രോഹിത് കെ സുരേഷ്, ഡിസൈൻസ്- യെല്ലോ ടൂത്ത്, വിതരണം- ഹോം സ്‌ക്രീൻ എന്റർടൈൻമെന്റ്.
Content Highlights: The teaser for 'I, Nobody', starring Prithviraj Sukumaran, Parvathy Thiruvothu, and Hakkim Shahjahan, is scheduled to release on May 1st. Directed by Nizam Basheer after his hit 'Rorschach', the teaser will debut in select theaters during the screening of Mahesh Narayanan's multi-starrer 'Patriot' and will also be available on social media. Produced by Supriya Menon under the banner of Prithviraj Productions and E4 Entertainment, this socio-political dark humor thriller is slated for a global release in July 2026.
Published: 30 Apr 2026, 08:03 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented