ഹൃദയത്തിലെ രംഗം, സെയ്ഫ് അലിഖാൻ, ഇബ്രാഹീം അലിഖാൻ
ഹൃദയം ഹിന്ദി റീമേക്കില്‍ ബോളിവുഡ് താരങ്ങളായ അമൃത സിംഗിന്റെയും സെയ്ഫ് അലിഖാന്റെ മകനുമായ ഇബ്രാഹിം അലിഖാന്‍ വേഷമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കരണ്‍ ജോഹറാണ് ചിത്രം നിര്‍മിക്കുന്നത്.
കുറച്ച് നാളായി ഇബ്രാഹിമിന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്. ഇബ്രാഹിമിന്റെ സഹോദരി സാറ അലിഖാന്‍ നേരത്തേ സിനിമയില്‍ അരങ്ങേറ്റം കുറിച്ചുരുന്നു. കേദര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ അഭിനയരംഗത്ത് എത്തിയത്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലായിരുന്നു നായകന്‍. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരായിരുന്നു മറ്റുതാരങ്ങള്‍. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്. ഹൃദയം വന്‍ വിജയമായതോടെ സിനിമയുടെ ഹിന്ദി റീമേക്ക് അവകാശം കരണ്‍ സ്വന്തമാക്കിയിരുന്നു.
Content Highlights: Hridayam Hindi Movie Remake, Ibrahim Ali Khan, debut Film, Karan Johar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..