'മാര്‍ക്കോ'യുടെ ഗംഭീര വിജയത്തിന് ശേഷം ഹനീഫ് അദേനി കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. അജയ് വാസുദേവ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദാണ് നിര്‍മിക്കുന്നത്.

To advertise here,

'മാസ്റ്റര്‍ പീസി'ന് ശേഷം റോയല്‍ സിനിമാസ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. സിനിമയിലെ അഭിനേതാക്കളുടേയും മറ്റ് ക്രൂ അംഗങ്ങളുടേയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.  രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നീ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രവുമാണിത്. പി ആര്‍ഒ ആതിര ദില്‍ജിത്ത്.