
സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മയ്ക്ക് ആദരാഞ്ജലികളർപ്പിച്ചും അദ്ദേഹത്തിനെ ആശ്വസിപ്പിച്ചും ഗായികയും നടിയുമായ അഭയ ഹിരണ്മയി. ഇനിയുള്ള കാലമത്രയും അമ്മ നിങ്ങളുടെ വഴിവിളക്കായി കൂടെയുണ്ടാവട്ടെയെന്ന് അവർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അഭയയുടെ പ്രതികരണം.
‘നിങ്ങളുടെ സംഗീതത്തിന്റെ നാൾവഴികൾ എനിക്കറിയാം. അമ്മയിലൂടെ കേട്ട സിലോൺ റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളിൽ തുടങ്ങിയതാണ് ആ യാത്ര. ഇനിയുള്ള കാലമത്രയും അമ്മ നിങ്ങളുടെ വഴിവിളക്കായി കൂടെയുണ്ടായിരിക്കട്ടെ. ഏട്ടാ, ഈ വേദന മറികടക്കാനുള്ള ഊർജം പ്രപഞ്ചം നൽകും. അമ്മയിലൂടെ തന്നെ നിങ്ങളുടെ മുറിവ് സുഖപ്പെടട്ടെ’, അഭയ ഹിരൺമയി കുറിച്ചു.
വ്യാഴാഴ്ച തൃശ്ശൂരിലായിരുന്നു ഗോപിസുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ അന്ത്യം. ഗോപി സുന്ദർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 65 വയസ്സായിരുന്നു. അമ്മ എല്ലായ്‌പ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണെന്ന് അദ്ദേഹം നേരത്തേ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
Content Highlights: Singer Abhaya Hiranmayi offers condolences to music director Gopi Sundar on the loss of his mother
Published: 30 Jan 2025, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented