അൻപുസെൽവൻ എന്ന ചിത്രത്തിൽ താൻ അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ​ഗൗതം മേനോൻ. ചിത്രത്തിന്റെ പോസ്റ്റർ സംവിധായകൻ പാ രഞ്ജിത്ത് ഉൾപ്പടെയുള്ളവർ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇത് ഞെട്ടലുണ്ടാക്കുന്നുവെന്നും ഇത്തരത്തിൽ ഒരു ചിത്രത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ​ഗൗതം മേനോൻ ട്വീറ്റ് ചെയ്തു. 

To advertise here,

"ഈ വാർത്തയെന്നെ ഞെട്ടിച്ചു. ഞാൻ അഭിനയിക്കുന്നുവെന്ന് പറയപ്പെടുന്ന ഈ സിനിമ ഏതാണെന്ന് എനിക്കറിയില്ല. പോസ്റ്ററില്‍ പറഞ്ഞിരിക്കുന്ന സംവിധായകനെ അറിയുകയോ കാണുകയോ ചെയ്‍തിട്ടില്ല. വലിയ വലിയ ആളുകളെക്കൊണ്ട് ഈ പോസ്റ്റർ ട്വീറ്റ് ചെയ്യിക്കാൻ നിർമാതാവിന് സാധിച്ചു. ഇത്തരമൊരു കാര്യം എളുപ്പത്തിൽ ചെയ്യാൻ കഴിയുമെന്നത് ഭയപ്പെടുത്തുന്നു.." ഗൗതം മേനോൻ ട്വീറ്റ് ചെയ്തു.

ഗൗതം മേനോന്റെ പ്രതികരണം വന്നതോടെ പാ. രഞ്‍ജിത് ഉള്‍പ്പടെയുള്ളവര്‍  ട്വീറ്റ് പിൻവലിച്ചു. എ വിനോദ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. ചിത്രത്തിൽ പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് ​ഗൗതം മേനോൻ എത്തുകയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ചിമ്പുവിനെ നായകനാക്കി ഒരുക്കുന്ന 'വെന്ത് തനിന്തത് കാട്' എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ഗൗതം മേനോൻ.  

Content Highlights : Gautham Vasudev Menon Clarifies He is Not a Part of AnbuSelvan movie