ശ്രീയ ശരൺ  പ്രധാനവേഷത്തിലെത്തുന്ന ​ഗമനത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഇളയരാജയാണ് സം​ഗീതം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി  പാൻ ഇന്ത്യ സിനിമയായിട്ടാണ് ഗമനം ഒരുങ്ങുന്നത്. നിത്യ മേനോനും ചിത്രത്തിൽ വേഷമിടുന്നു. ഗായിക ശൈലപുത്രി ദേവി എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്.  

To advertise here,

നവാഗതനായ സുജാന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖർ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ .

ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകനായ സുജാന റാവു തന്നെയാണ്. ക്യാമറ  ജ്ഞാന ശേഖർ വി.എസ്, സംഭാഷണം  സായ് മാധവ് ബുറ. എഡിറ്റിംഗ് രാമകൃഷ്ണ. പി.ആർ. ഒ ആതിര ദിൽജിത്ത്.

Content Highlights: Gamanam Movie Trailer, Shriya Saran, Ilaiyaraaja, Shiva Kandukuri, Priyanka Jawalkar, Sujana Rao, Nithya Menen