വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീന്‍ സംവിധാനം ചെയ്ത് ബ്ലൂം  ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണുഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം 'എക്‌സിറ്റ്'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഒറ്റ രാത്രിയില്‍ നടക്കുന്ന കഥ പറയുന്ന ചിത്രം തീര്‍ത്തുമൊരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറാണ്.മലയാളത്തിന് പുറമേ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക. നവാഗതനായ അനീഷ് ജനാര്‍ദ്ദനന്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവില്‍ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. 

To advertise here,

വിശാഖിനെ കൂടാതെ തമിഴ് നടന്‍ ശ്രീറാം, വൈശാഖ് വിജയന്‍, ആഷ്‌ലിന്‍ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്‌മാന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'പസംഗ' എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര ജേതാവാണ് ശ്രീരാം. ഛായാഗ്രഹണം - റിയാസ് നിജാമുദ്ദീന്‍, എഡിറ്റിങ് - നിഷാദ് യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, സംഗീതം - ധനുഷ് ഹരികുമാര്‍, വിമല്‍ജിത്ത് വിജയന്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, കലാസംവിധാനം - എം.കോയാസ്, കോസ്റ്റ്യൂം ഡിസൈന്‍ - ശരണ്യ ജീബു, മേക്കപ്പ് - സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ഫൈസല്‍ ഷാ, അസോസിയേറ്റ് ഡയറക്ടര്‍ - അമല്‍ ബോണി, ഡി.ഐ - ജോയ്‌നര്‍ തോമസ്, ആക്ഷന്‍ - റോബിന്‍ച്ചാ, പി.ആര്‍.ഒ -പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, ഡിസൈന്‍സ് - യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.