കുടുംബ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി രണ്ടാം വരത്തിലേക്ക് പ്രദര്‍ശനം തുടരുകയാണ് അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷം ചെയ്ത 'എന്ന് സ്വന്തം പുണ്യാളന്‍'. ഇതിനിടെ കഴിഞ്ഞ ദിവസം കൊച്ചി വനിതാ,വിനീത തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ ചിത്രത്തിലെ താരങ്ങളായ അര്‍ജുന്‍ അശോകനും, ബാലു വര്‍ഗീസും തിയേറ്ററില്‍ എത്തി. ആദ്യ പകുതിക്കിടെ തിയേറ്ററില്‍ കയറിയ ഇരുവരെയും കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സെക്കന്റ് ഷോയില്‍ പകുതിയിലേറെയും കുടുംബ പ്രേക്ഷകരായിരുന്നു സെല്‍ഫി എടുത്തും വീഡിയോ എടുത്തും പ്രേക്ഷകരും താരങ്ങള്‍ക്ക് ഒപ്പം കൂടി 

To advertise here,

സെന്‍സര്‍ പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് കേരളത്തില്‍ വിതരണത്തിനു എത്തിച്ചത.് 2025 ജനുവരി 10-ാണ്് ചിത്രം ആഗോള റിലീസായത്. ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

 മലയാളത്തിലും തമിഴിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ മൂന്നു പേരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് 'എന്ന് സ്വന്തം പുണ്യാളന്‍'. രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.

എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍: ജോഷി തോമസ് പള്ളിക്കല്‍, ഛായാഗ്രഹണം: റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റര്‍ : സോബിന്‍ സോമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സുരേഷ് മിത്രാകരി, പ്രൊഡക്ഷന്‍ അസ്സോസിയേറ്റ് : ജുബിന്‍ അലക്സാണ്ടര്‍, സെബിന്‍ ജരകാടന്‍, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുനില്‍ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണന്‍, ആര്‍ട്ട് ഡയറക്ടര്‍ : അപ്പു മാരായി, സൗണ്ട് ഡിസൈന്‍ : അരുണ്‍ എസ് മണി, സൗണ്ട് മിക്‌സിങ് : കണ്ണന്‍ ഗണപത്, കാസ്റ്റിങ് ഡയറക്റ്റര്‍ : വിമല്‍ രാജ് എസ്, വി എഫ് എക്‌സ് : ഡിജിബ്രിക്ക്‌സ്, ലിറിക്സ് : വിനായക് ശശി കുമാര്‍, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷന്‍ ഡയറക്ടര്‍ : ഫീനിക്‌സ് പ്രഭു, മേക്കപ്പ് : ജയന്‍ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടര്‍ : സാന്‍വിന്‍ സന്തോഷ്, ഫിനാന്‍സ് കണ്‍ട്രോളര്‍ : ആശിഷ് കെ എസ്, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍സ് : യെല്ലോ ടൂത്ത്,ഡിസൈന്‍ : സീറോ ഉണ്ണി, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: അനന്തകൃഷ്ണന്‍.പി.ആര്‍, പിആര്‍ഓ: ശബരി.