ജൂനിയര്‍ എന്‍.ടി.ആറും ജാന്‍വി കപൂറും പ്രധാന വേഷത്തിലെത്തിയ ദേവരയിലെ 'ചുട്ടമല്ലേ' എന്ന ഗാനം വന്‍ ഹിറ്റായി മാറിയിരുന്നു. ചിത്രമിറങ്ങി മൂന്ന് മാസത്തോളം പിന്നിട്ടിട്ടും ഈ പാട്ട് യൂടൂബിന്റെയും ഇന്സ്റ്റഗ്രാമിന്റെയുമെല്ലാം ടോപ് ചാര്‍ട്ടില്‍ തന്നെയാണ്. ഇപ്പോഴിതാ ഈ ഗാനം ആലപിക്കുകയാണ് ബ്രിട്ടീഷ് ഗായകന് എഡ് ഷീരന്.
സംഗീത പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ എഡ് ഷീരന്റെ ബെംഗളൂരു കണ്‍സേര്‍ട്ടിലാണ് 'ചുട്ടമല്ലേ' പാടിയത്. പിന്നണി ഗായിക ശില്പ റാവുവിനോടൊപ്പമായിരുന്നു എഡ് ചുട്ടമല്ലേ പാടിയത്. തെലുങ്ക് വരികള്‍ കേട്ടതോടെ ആരാധകരും ആവശത്തിലായി. എഡ് ഷീരനും ശില്പയും റിഹേഴ്സല്‍ നടത്തുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇതില്‍ തെലുങ്ക് വരികള്‍ മനസ്സിലാക്കാനായി ഷീരന് ശ്രമിക്കുന്നതും ഇരുവരും ചേര്‍ന്ന് പാടുന്നതും കാണാം.
കമന്റ് ബോക്സില്‍ ഇന്ത്യന്‍ സംഗീതത്തെയും സംസ്കാരത്തെയും അറിയാനും ഉള്‍കൊള്ളാനുമായി ബ്രിട്ടീഷ് ഗായകന് നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കുകയാണ് ആരാധകര്‍. നേരത്തെ ചെന്നൈ കണ്സേര്ട്ടില് എ.ആര് റഹ്മാനോടൊപ്പം ഊര്വസിയുടെ മാഷ് അപ്പും എഡ് ഷീരന് പാടിയിരുന്നു.
മാത്തമാറ്റിക്സ് എന്ന പേരിലുള്ള ടൂറിന്റെ ഭാഗമായാണ് ഷീരന് ഇന്ത്യയിലെത്തിയത്. നേരത്തെ ബെംഗളൂരു നഗരത്തിലെ തെരുവില്‍ വെച്ച് പാട്ട് പാടിയ എഡ് ഷീരനെ ഒരു പോലീസ് ഉദ്യോഗസ്ഥന് തടയുന്ന വീഡിയോയും വൈറലായിരുന്നു. ജനുവരി 30ന് പുണെയില്‍ ആരംഭിച്ച എഡ് ഷീരന്റെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരി പകുതിയോടെ സമാപിക്കും.
Content Highlights: ed sheeran sings chuttamalle from jr ntr and janhvi kapoor's devara
Published: 10 Feb 2025, 11:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented