ശ്രീനാഥ് ഭാസിയും സുധി കോപ്പയും കേന്ദ്ര കഥാപാത്രങ്ങളായി, ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദുനിയാവിന്റെ ഒരറ്റത്ത് '. സഫീർ റുമാനിയും പ്രശാന്ത് മുരളിയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത് മുരളി, അൻവർ ഷെരീഫ് എന്നിവർ പ്രധാന വേഷങ്ങളിൽ സ്ക്രീനിലുമെത്തും.

To advertise here,

സംസ്ഥാന പുരസ്കാര ജേതാവ് മനേഷ് മാധവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജോജു ജോര്‍ജ് ചിത്രം ജോസഫിന്റെയും ഛായാഗ്രഹകനായിരുന്നു മനേഷ്.

സ്റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡക്ഷന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് നിർമ്മാണം. കാറ്റലിസ്റ്റ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മാണ പങ്കാളിയാവുന്നു.

സഹനിർമ്മാണം സ്നേഹ നായർ, ജാബിർ ഒറ്റപ്പുരക്കൽ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഗോഗുൽ നാഥ് ജി. പ്രൊഡക്ഷൻ കൺഡ്രോളർ ജോബ് ജോർജ്. പരസ്യകല പാലായി ഡിസൈൻസ്. എറണാകുളത്തും ആലപ്പുഴയിലുമായാണ് ചിത്രീകരണം.

Content Highlights :duniyavinte orattathu movie sreenath bhasi sudhi koppa