കുറുപ്പിൽ ദുൽഖർ സൽമാൻ | ഫോട്ടോ: www.facebook.com/DQSalmaan/photos
ദുൽഖർ സൽമാൻ നായകനായെത്തി 2021-ൽ പുറത്തിറങ്ങിയ വിജയ ചിത്രമാണ് 'കുറുപ്പ്'. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ സജീവമാക്കിയ ചിത്രംകൂടിയായിരുന്നു ഇത്. ആഗോളതലത്തിൽ ചിത്രം 112 കോടി കളക്ഷനാണ് ചിത്രം നേടിയതെന്ന വാർത്ത പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ദുൽഖർ സൽമാൻ.
കുറുപ്പിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സീ കമ്പനി സ്വന്തമാക്കിയെന്നും ഫെയ്സ്ബുക്കിലൂടെ ദുൽഖർ അറിയിച്ചു. ചിത്രത്തിന്റെ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വന്‍തുക കമ്പനി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സുമാണ് ചിത്രം നിര്‍മിച്ചത്. ഇരു നിര്‍മാണ കമ്പനികളുമായി സീ കരാറില്‍ ഒപ്പിട്ടു.
35 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ കുറുപ്പിന്റെ ആഗോള ബിസിനസ് 112 കോടിയാണ്. തീയറ്റര്‍, ഒടിടി, ഡബ്ബിംഗ്, സാറ്റലൈറ്റ് റൈറ്റ്‌സ് ഉള്‍പ്പെടെയാണ് ചിത്രം വന്‍ തുക കളക്ട് ചെയ്തത്. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത് വാര്‍ത്തയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് കുറുപ്പ്.
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പ്രമേയമാക്കിയാണ് കുറുപ്പ് ഒരുക്കിയത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. ജിതിന്‍ കെ ജോസിന്റേതായിരുന്നു കഥ. ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. 2021 നവംബര്‍ പന്ത്രണ്ടിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. തുടര്‍ന്ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിലും സ്ട്രീം ചെയ്തിരുന്നു.
ശോഭിത ധുലിപാലയാണ് നായികയായി എത്തിയത്. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി.
Content Highlights: Kurup Movie in 100 crore club, dulquer salmaan in kurup, kurup movie and zee company
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..