സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻമാനേജർ ദിഷ സാലിയന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വീഴ്ച്ചയിൽ തലയ്ക്കേറ്റ പരിക്കുകൾ കൂടാതെ ദിഷയുടെ ശരീരത്തിൽ ചില അസ്വാഭാവിക പരിക്കുകളും കൂടി കണ്ടെത്തിയതായി ഡോക്ടർമാർ പറയുന്നു.

To advertise here,

ജൂൺ 9ന് മുംബൈയിലെ തന്റെ പ്രതിശ്രുതവരന്റെ ഫ്ലാറ്റിലെ 14-ാം നിലയിൽ നിന്നു താഴേക്കു ചാടിയാണ് ദിഷ ആത്മഹത്യ ചെയ്തത്. ജൂൺ 11നാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം വൈകിയതും വിവാദമായിരുന്നു. കെട്ടിടത്തിന്റെ 14ാം നിലയിൽ നിന്നുള്ള വീഴ്ച്ചയിൽ തലയ്ക്ക് സംഭവിച്ച സാരമായ പരിക്കുകൾ കൂടാതെ ചില അസ്വാഭാവിക പരിക്കുകളുമുണ്ടായിരുന്നുവെന്നാണ് ഓട്ടോപ്സി റിപ്പോർട്ടിൽ പറയുന്നത്.

ദിഷയുടെ ഓട്ടോപ്സി റിപ്പോർട്ടിൽ സ്വകാര്യഭാഗങ്ങളിൽ പരിക്കുകളുണ്ടായിരുന്നുവെന്ന് നേരത്തെ ബിജെപി എം പി നാരായൺ റാണെ ആരോപിച്ചിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അത്തരം പരിക്കുകൾ രേഖപ്പെടുത്തിയിട്ടില്ല.

മരണത്തിനു മുമ്പ് ദിഷ സാലിയൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും ബിജെപി എം പി ആരോപിച്ചിരുന്നു. ഇത് വിവാദമായതോടെ ദിഷയുടെ പിതാവ് സതീഷ് സാലിയൻ മുംബൈ പോലീസിൽ പരാതിയും നൽകിയിരുന്നു. തന്റെ മകൾ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചവയാണെന്നും അതിന്റെ പേരിൽ ചില മാധ്യമങ്ങൾ തന്നെയും തന്റെ കുടുംബത്തെയും നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും ദിഷയുടെ പിതാവ് പരാതി നൽകിയിരുന്നു.

ദിഷ മരണപ്പെട്ട് അഞ്ചു ദിവസങ്ങൾക്കുള്ളിലാണ് സുശാന്തിന്റെയും മരണം. സുശാന്തിന്റെ മരണവും ദിഷയുടേതും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ദിഷയുടെ മരണത്തിൽ സുശാന്തിന് പങ്കുണ്ടെന്ന തരത്തിലുള്ള വാദങ്ങൾ തന്നെ അസ്വസ്ഥനാക്കിയിരുന്നതായി സുശാന്ത് തന്റെ വക്കീലിനെ അറിയിച്ചിരുന്നു.

Content Highlights :disha saliyan death postmortem report out multiple unnatural injuries and head injury autopsy report sushant singh rajput death