അന്നൗൺസ്മെന്റ് പോസ്റ്റർ | photo: special arrangements
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്.ബി. ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'ഉടല്'എന്ന ചിത്രത്തിന്റെ സംവിധായകന് രതീഷ് രഘുനന്ദനാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ഹിന്ദി ഉള്‍പ്പെടെ വിവിധ ഭാഷകളിലായി 96 -ഓളം സിനിമകള്‍ നിര്‍മിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 97 -മത്തെ ചിത്രമാണിത്. ഒട്ടനവധി അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ വിതരണത്തിന് എത്തിക്കുകയും നിരവധി മലയാള ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുള്ള ഇഫാര്‍ മീഡിയയുടെ 18-ാമത്തെ ചിത്രം കൂടിയാണിത്.
ചിരഞ്ജീവിയും സല്മാന് ഖാനും ഒരുമിച്ച് അഭിനയിച്ച ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് 'ഗോഡ് ഫാദര്‍' ആണ് സൂപ്പര്‍ ഗുഡ് ഫിലിംസ് ഒടുവിലായി നിര്‍മിച്ച ചിത്രം. സുരേഷ് ഗോപി - ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'പാപ്പന് 'എന്ന ചിത്രത്തിനു ശേഷം ഇഫാര്‍ മീഡിയ ഒരുക്കുന്ന ചിത്രമാണിത്.
ജനുവരി 27-ന് എറണാകുളത്ത് വെച്ച് ദിലീപ് ചിത്രത്തിന്റെ ലോഞ്ച് ഇവന്റും സ്വിച്ച് ഓണ്‍ കര്‍മ്മവും നടക്കും. 28 മുതല്‍ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
വലിയൊരു താരനിര ചിത്രത്തിലുണ്ടാകുമെന്നാണ് വിവരങ്ങള്‍. സാങ്കേതിക പ്രവര്‍ത്തകരുടേയും അഭിനേതാക്കളേയും കുറിച്ചുള്ള വിവരങ്ങള്‍ ലോഞ്ചിന് പുറത്തുവിടുമെന്നാണ് വിവരങ്ങള്‍. പി.ആര്.ഓ. -മഞ്ജു ഗോപിനാഥ്.
Content Highlights: dileep and director of udal movie joins for a new movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..