ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ത്രയം' റിലീസ് ഡേറ്റ് പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മിച്ച് സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയുന്ന ചിത്രം ഒക്ടോബര്‍ 25-ന് തിയേറ്ററുകളില്‍ എത്തും. 

To advertise here,

നിയോ- നോയിര്‍ ജോണറില്‍ എത്തുന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ന്‍ ഡേവിസ്, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു. 'ഗോഡ്സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ. ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് 'ത്രയം'. സിനിമയിലേതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. 

സംഗീതം- അരുണ്‍ മുരളിധരന്‍, എഡിറ്റര്‍- രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, കല- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണന്‍, വസ്ത്രാലങ്കാരം- സുനില്‍ ജോര്‍ജ്ജ്, ബുസി ബേബി ജോണ്‍, സ്റ്റണ്ട്- ഫോണിക്‌സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷിബു രവീന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്- സഫി ആയൂര്‍, കഥ- അജില്‍ അശോകന്‍, സൗണ്ട് ഡിസൈന്‍- ജോമി ജോസഫ്, ട്രെയ്‌ലര്‍ കട്‌സ്- ഡോണ്‍ മാക്‌സ്, ടൈപ്പോഗ്രഫി- മാ മി ജോ, വിഎഫ്എക്‌സ്- ഐഡന്റ് ലാബ്‌സ്, സ്റ്റില്‍സ്- നവീന്‍ മുരളി, പബ്ലിസിറ്റി ഡിസൈനര്‍- ആന്റണി സ്റ്റീഫന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- വിവേക്, മാര്‍ക്കറ്റിംഗ്- ആരോമല്‍ പുതുവലില്‍, പി.ആര്‍.ഒ - എ. എസ് ദിനേശ്, ആതിര ദില്‍ജിത്ത്.