‘വീകം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ
കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സാഗർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വീകം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രമുഖ താരങ്ങളായ കുഞ്ചാക്കോ ബോബനും നിവിൻ പോളിയും ചേർന്നാണ് പുറത്തിറക്കിയത്.
അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ജഗദീഷ്, ഡെയിൻ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
ചിത്രം ജൂലൈ അവസാനത്തോടെ തീയേറ്റർ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്.
എഡിറ്റിംഗ്- ഹരീഷ് മോഹൻ, സംഗീതം- വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം- പ്രദീപ് എം.വി, പ്രൊജക്റ്റ് ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..