രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ധർ എന്ന ചിത്രത്തിന്റെ സെറ്റിൽ ഭക്ഷ്യവിഷബാധ. ലേയിലാണ് സംഭവം. 100 ലേറെ പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റത് സെറ്റിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കടുത്ത വയറുവേദന, ഛർദ്ദി, തലവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി പ്രവർത്തകരെ അടിയന്തരമായി സജൽ നർബു മെമ്മോറിയൽ (എസ്എൻഎം) ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കുട്ടികളുൾപ്പെടെയുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ആരുടേയും നില ഗുരുതരമല്ല. ഭൂരിഭാഗം പേരെയും തിങ്കളാഴ്ചയോടെ ഡിസ്ചാർജ് ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഥിതിഗതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്തുവെന്ന് ആശുപത്രിയിലെ ഒരു മുതിർന്ന ഡോക്ടർ വാർത്താ ഏജൻസിയായ IANS-നോട് പറഞ്ഞു.
വിഷബാധയുടെ കാരണം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തിൽ ഏകദേശം 600 പേരാണ് പങ്കെടുക്കുന്നത്. ഒരു വിഭാഗം പ്രവർത്തകർ മാത്രമാണ് ഈ ഭക്ഷണം കഴിച്ചതെന്നും, അവർക്കാണ് അസുഖം ബാധിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സംവിധായകൻ ആദിത്യ ധർ സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചുവരികയാണ്. സിനിമാ പ്രവർത്തകർക്ക് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തുന്നതായി അടുത്ത വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സാറാ അർജുൻ നായികയായെത്തുന്ന ചിത്രംകൂടിയാണ് ധുരന്ധർ. സഞ്ജയ് ദത്ത്, ആർ. മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആക്ഷൻ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിന്റെ ടീസർ ഈയിടെ പുറത്തിറങ്ങിയിരുന്നു.
Content Highlights: Over 100 crew members of Aditya Dhar`s `Dhurandhar` film, including children, were hospitalized
Published: 19 Aug 2025, 12:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented