
കോഴിക്കോട്: ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ഡബ്ല്യൂ.സി.സി. അംഗം ദീദി ദാമോദരന്‍. തങ്ങൾക്ക് എന്തൊക്കെയാണ് പറയാനുള്ളത് എന്നതുമായി ബന്ധപ്പെട്ട് മീറ്റിങ് നടത്താനിരിക്കേയാണ് പുതിയ വിവാദം ഉയർന്നുവന്നതെന്ന് ദീദി ദാമോദരൻ പ്രതികരിച്ചു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഇതെന്നും റിപ്പോർട്ട് പരസ്യപ്പെടുത്തുകയാണ് വേണ്ടതെന്നും അവർ കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹേമ കമ്മീഷന് മുമ്പാകെ എല്ലാവരും രഹസ്യമൊഴിയല്ല നൽകിയത്. പക്ഷേ, രഹസ്യ സ്വഭാവം വേണ്ട മൊഴികൾ അതിനകത്തുണ്ട്. മന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാവാം. എന്തുകൊണ്ടായിരിക്കാം മന്ത്രി അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഡബ്ലിയു.സി.സിക്കെതിരെ ഒരു മന്ത്രിയും അങ്ങനെ പറയേണ്ട സാഹചര്യമില്ല.
ഒരുഘട്ടത്തിൽപ്പോലും റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. നാലാം തീയതി സർക്കാർ വിളിച്ച യോഗത്തിൽ പറയാനുള്ളത് പറയും. ആശയക്കുഴപ്പങ്ങൾ ദൂരീകരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: deedi damodaran, hema commission report, minister p rajeev
Published: 02 May 2022, 10:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented