ചെന്നൈ: വിജയ്ക്കായി ഒത്തുകൂടുന്ന ജനക്കൂട്ടം വോട്ടായിമാറില്ലെന്നും വിജയ്ക്കുമാത്രമല്ല, തനിക്കും ഇത്‌ ബാധകമാണെന്നും നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. നിയമസഭാതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായി ചെന്നൈയിൽ ഞായറാഴ്ച വിളിച്ചുചേർത്ത പാർട്ടി ഭാരവാഹികളുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

വിജയ് ധൈര്യത്തോടെ മുന്നോട്ടുപോകണം. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കണം -കമൽഹാസൻ പറഞ്ഞു.

മോഹൻലാലിന് അഭിനന്ദനമറിയിച്ച് കമൽഹാസൻ

ചെന്നൈ: രാജ്യത്തെ പരമോന്നത ചലച്ചിത്രപുരസ്കാരമായ ദാദാ സാഹെബ് ഫാൽക്കെ അവാർഡുനേടിയ മോഹൻലാലിനെ പ്രമുഖനടൻ കമൽഹാസൻ അഭിനന്ദിച്ചു. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കവെയാണ് കമൽ മോഹൻലാലിനെ അഭിനന്ദിച്ചത്. മോഹൻലാലിന് അവാർഡ് ലഭിച്ചതിൽ അദ്ഭുതപ്പെടേണ്ട ഒരുകാര്യവുമില്ല. അത്രയുംമികച്ച നടനാണ് അദ്ദേഹമെന്നും കമൽഹാസൻ പറഞ്ഞു.