പ്രീതം ആണ് കോക്ടെയ്ൽ 2-ന്റെ സംഗീതം. ശാന്തന കൃഷ്ണനാണ് ഛായാഗ്രഹണം.

ഷാഹിദ് കപൂർ, രശ്മിക മന്ദാന, കൃതി സനോൺ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന കോക്ടെയ്ൽ 2 എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹോമി അദജാനിയയാണ് ഈ റൊമാന്റിക് എന്റർടെയ്നർ സംവിധാനം ചെയ്യുന്നത്. സൗഹൃദവും ത്രികോണ പ്രണയവുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
2012-ൽ പുറത്തിറങ്ങിയ കോക്ക്‌ടെയിൽ എന്ന ചിത്രത്തിന്റെ സ്പിരിച്വൽ സീക്വൽ ആയാണ് പുതിയ ചിത്രം എത്തുന്നത്. ഹോമി അദജാനിയ തന്നെയാണ് ആദ്യ ഭാഗവും സംവിധാനം ചെയ്തത്. സെയ്ഫ് അലി ഖാൻ, ദീപികാ പദുക്കോൺ, ഡയാനാ പെന്റി എന്നിവരായിരുന്നു ‘കോക്ക്ടെയ്ൽ’ ആദ്യ ഭാഗത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
തരുൺ ജെയിൻ, ലവ് രഞ്ജൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. പ്രീതം ആണ് കോക്ടെയ്ൽ 2-ന്റെ സംഗീതം. സന്താന കൃഷ്ണൻ രവിചന്ദ്രനാണ് ഛായാഗ്രഹണം. മാഡോക്ക് ഫിലിംസ് നിർമിക്കുന്ന ചിത്രം ജൂൺ 19-ന് തിയറ്ററുകളിലെത്തും.
Content Highlights: Sending waves of excitement across Bollywood fans, the official trailer for the highly anticipated romantic entertainer Cocktail 2 has been rolled out across digital platforms. Directed by master storyteller Homi Adajania, the trailer promises a vibrant, chaotic, and emotionally charged roller-coaster exploring the complex lines between deep friendship and modern infatuation.
Published: 02 Jun 2026, 09:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented