
തിരുവനന്തപുരം: ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'ഒറ്റ' കാണാൻ മുഖ്യമന്ത്രിയും കുടുംബവും എത്തി. കൂടെ രാഷ്ട്രീയ സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചേർന്നു. റസൂൽ പൂക്കുട്ടിയും നിർമ്മാതാവ് എസ് ഹരിഹരനും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് ഇവരെ സ്വീകരിച്ചു. തിരുവനന്തപുരം ഏരീസ് പ്ലക്സിലാണ് മുഖ്യമന്ത്രിയും സംഘവും ചിത്രം കാണാൻ എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ, മകൾ, പേരക്കുട്ടി , മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്, മുൻ കേന്ദ്ര മന്ത്രി കെ. വി. തോമസ്, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ, നിർമാതാവ് സുരേഷ് കുമാർ, നടിമാരായ രേവതി, സോന നായർ, മേനക, തുടങ്ങിയവരും ചിത്രം കാണാൻ എത്തി. സാമൂഹ്യ പ്രസക്തിയുള്ള വിഷയം തുറന്ന് സംസാരിക്കുന്ന ചിത്രമാണ് "ഒറ്റ." ഒക്ടോബർ 27-നാണ് സിനിമ റിലീസ് ചെയ്തത്. സംവിധാന മികവ്, ചിത്രം സംസാരിക്കുന്ന വിഷയം എന്നിവ കൊണ്ടാണ് ഒറ്റ ശ്രദ്ധേയമാകുന്നത്
രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമായി എത്തിയ ഒറ്റ ഒരു ഫാമിലി ഡ്രാമ ചിത്രമാണ്. ഹരി എന്ന പ്രധാന കഥാപാത്രമായി ആസിഫ് അലിയും ബെൻ ആയി അർജുൻ അശോകനും, രാജുവായി ഇന്ദ്രജിത്തുമാണ് ചിത്രത്തിലെത്തുന്നത്. മാതാപിതാക്കളും മക്കളും ഒരുപോലെ കണ്ടിരിക്കേണ്ട ചിത്രമാണിത്. രണ്ടു കാലഘട്ടത്തിലും ഉള്ളവരെ ഒരുപോലെ തൃപ്തിപ്പെടുത്താൻ ചിത്രത്തിന് സാധിക്കും. ചിത്രത്തിന്റെ പ്രൊഡ്യൂസർ ഹരിഹരന്റെ യഥാർത്ഥ ജീവിതം കൂടിയാണ് ഒറ്റ.
പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഒറ്റ. ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുപ്പിക്കാതെയും ശ്രദ്ധ മാറാതെയും കഥയ്ക്കൊപ്പം സഞ്ചരിപ്പിക്കാൻ പാട്ടുകൾക്ക് കഴിഞ്ഞിട്ടുണ്ട്. വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. എം. ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്,ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അരുൺ വർമ്മയാണ് "ഒറ്റ"യുടെ ഛായാഗ്രാഹകൻ. ക്രിയേറ്റീവ് പ്രൊഡ്യൂസർ കുമാർ ഭാസ്കർ. ഒറ്റയുടെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, വിജയകുമാർ എന്നിവർ ചേർന്നാണ്.
മുരളി മുംബൈ, പ്രശാന്ത് കൊച്ചി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനേഴ്‌സ്. എഡിറ്റർ -സിയാൻ ശ്രീകാന്ത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -അരോമ മോഹൻ, വി.ശേഖർ, പ്രൊഡക്ഷൻ ഡിസൈനർ -സിറിൽ കുരുവിള, സൗണ്ട് മിക്സ് -കൃഷ്ണനുണ്ണി കെ ജെ, ബിബിൻ ദേവ്. ആക്ഷൻ കൊറിയോഗ്രാഫർ -ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം -റിതിമ പാണ്ഡെ. മേയ്ക്കപ്പ് -രതീഷ് അമ്പാടി. പ്രൊഡക്ഷൻ മാനേജർ -ഹസ്മീർ നേമം. സ്റ്റിൽസ് -സലീഷ് പെരിങ്ങോട്ടുകര. കളറിസ്റ്റ് -ലിജു പ്രഭാകർ. അസോസിയേറ്റ് ഡയറക്ടേഴ്സ് -ബോസ് വാസുദേവൻ, ഉദയ് ശങ്കരൻ. പി.ആർ.ഒ. -മഞ്ജു ഗോപിനാഥ്.
സെഞ്ച്വറി ഫിലിംസാണ് ഈ റസൂൽ പൂക്കുട്ടി ചിത്രം"ഒറ്റ "കേരളത്തിലെ തീയേറ്ററുകളിലെത്തിച്ചിരിക്കുന്നത്.
Content Highlights: cm pinarayi vijayan and family came to see otta movie, resul pookuuty
Published: 02 Nov 2023, 09:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented