ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ വ്യത്യസ്തമായ രൂപവും ഭാവവും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസിന്റെ ട്രെയിലർ പുറത്ത്. മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ വെള്ളിത്തിരയിൽ കാണാത്ത ആക്ഷൻ വിസ്മയമാണ് ചിത്രത്തിലൂടെ എത്തിക്കുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. മിനി സ്‌ക്രീനിൽ മാത്രം കണ്ടു പരിചരിച്ച WWE റെസ്ലിങിന്റെ ആവേശവും ഡ്രാമയും ത്രില്ലുമെല്ലാം വമ്പൻ കാൻവാസിൽ വെള്ളിത്തിരയിൽ തിളങ്ങുന്ന കാഴ്ചയാണ് ചിത്രം സമ്മാനിക്കാനൊരുങ്ങുന്നതെന്ന് ട്രെയിലർ കാണിച്ചു തരുന്നുണ്ട്.
2026 ജനുവരി 22 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പ്രേക്ഷകരെ കാത്ത് ഒട്ടേറെ സസ്പെൻസുകൾ ഒളിച്ചിരുപ്പുണ്ടെന്നും ട്രെയിലർ സൂചിപ്പിക്കുന്നു. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് നിർമാതാക്കൾ. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെയറർ ഫിലിംസ്.
ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവർ ഈണം പകർന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷൻ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ. WWE യെ അനുസ്മരിപ്പിക്കുന്ന വമ്പൻ റെസ്ലിങ് ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ഇപ്പോൾ റിലീസ് ചെയ്ത ട്രെയിലറും ആദ്യം പുറത്തു വന്ന ടീസറും നൽകുന്ന സൂചന.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ യഥാക്രമം, ലോക്കോ ലോബോ, വെട്രി, ചെറിയാൻ, ലിറ്റിൽ എന്നീ കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലും എത്തുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ വ്യത്യസ്തമായ രൂപവും ഭാവവും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
115 ലധികം രാജ്യങ്ങളിൽ ആണ് ചിത്രം റിലീസ് പ്ലാൻ ചെയ്യുന്നത്. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്ചേഴ്സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം ഈ വമ്പൻ റിലീസ് ഒരുക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ നോർത്ത് ഇന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ വമ്പൻ ടീമായ ധർമ്മ പ്രൊഡക്ഷൻസ് ആണ്. അവർ ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് ചത്താ പച്ച. തെലുങ്ക് സംസ്ഥാനങ്ങളിൽ മൈത്രി മൂവി മേക്കേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്നാട്- കർണാടക സംസ്ഥാനങ്ങളിൽ എത്തിക്കുന്നത് പിവിആർ ഇനോക്സ് പിക്ചേഴ്സ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് ടി സീരിസ് ആണ്.
ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രൻ, അഡീഷണൽ ഛായാഗ്രഹണം- ജോമോൻ ടി ജോൺ, സുദീപ് ഇളമൻ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, ആക്ഷൻ- കലൈ കിങ്സൺ, വസ്ത്രാലങ്കാരം- മെൽവി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, ആർട്ട്- സുനിൽ ദാസ്, സൌണ്ട് ഡിസൈൻ-ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൌണ്ട് മിക്സ്-അരവിന്ദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ-അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽ ഫോട്ടോഗ്രാഫി-അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്-ശ്രീക് വാരിയർ, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, വിഷ്വൽ ഇഫക്റ്റുകൾ-വിശ്വ എഫ്എക്സ്, ഡിഐ-കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകൾ-യുനോയിയൻസ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടർ-ആർപി ബാല (ആർപി സ്റ്റുഡിയോസ്), മർച്ചൻഡൈസ് പാർട്ണർ-ഫുൾ ഫിലിമി, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: "Chathha Pachha - Ring of Rowdies": Malayalam Cinema's First Full-Length WWE-Style Action Comedy Unveils Thrilling Trailer New Malayalam Film
Published: 15 Jan 2026, 09:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented