ആക്ഷൻ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോങ്കോങ്ങ് നടൻ ബ്രൂസ് ലിയുങ് (77) അന്തരിച്ചു. യാങ് സ്യാളോങ് എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. ജനുവരി 14-ന് അദ്ദേഹം മരിച്ചതായാണ് റിപ്പോർട്ടുകൾ. ‘കുങ് ഫൂ ഹസിൽ’ എന്ന ചിത്രത്തിലെ ടോഡ് ബീസ്റ്റ് എന്ന കഥാപാത്രം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
നടന്റെ മരണകാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ ശരീരം സംസ്കരിച്ചു. ജനുവരി 26-നാണ് ഔദ്യോഗിക അനുസ്മരണ ചടങ്ങുകൾ.
ഹോങ്കോങ്ങിൽ ജനിച്ച ലിയുങ്, ബ്രൂസ് ലീ, ജാക്കി ചാൻ തുടങ്ങിയ ഇതിഹാസ താരങ്ങളോടൊപ്പം പരാമർശിക്കപ്പെട്ട നടനായിരുന്നു. മാർഷ്യൽ ആർട്സ് എളുപ്പത്തിൽ കൈകാര്യം ചെയ്ത അദ്ദേഹത്തിന് ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു. 1970-കളിലും 1980-കളിലും നിരവധി ആക്ഷൻ, കുങ് ഫൂ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
Content Highlights: Hong Kong`s martial arts cinema mourns veteran actor Bruce Leung (Yang Xiaolong), famed for `Kung Fu Hustle.` He passed away at 77. Discover his legacy.
Published: 20 Jan 2026, 10:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented