സോഷ്യല്‍ മീഡിയയെ പിടിച്ചു കുലുക്കി ബ്രോമാന്‍സ് ട്രെയിലര്‍. റിലീസായി 15 മണിക്കൂര്‍ തികയും മുന്നേ ട്രെയിലര്‍ വീഡിയോ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തി. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, സംഗീത് പ്രതാപ്, മഹിമ തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 

To advertise here,

ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് ബ്രോമാന്‍സ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14-നാണ് തിയേറ്ററുകളിലെത്തുന്നത്. 

ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ എന്നിവരെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിനു പപ്പുവിന്റെ ശബ്ദവും ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കാം. കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സംഗീത രചന നിര്‍വ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് - ചമന്‍ ചാക്കോ, ക്യാമറ - അഖില്‍ ജോര്‍ജ്, ആര്‍ട്ട് - നിമേഷ് എം താനൂര്‍, മേക്കപ്പ് - റോണേക്‌സ് സേവ്യര്‍, കോസ്റ്റിയും - മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവന്‍ അബ്ദുല്‍ ബഷീര്‍, ഡിസൈന്‍ - യെല്ലോ ടൂത്, വിതരണം - സെന്‍ട്രല്‍ പിക്ചര്‍സ്, പി.ആര്‍.ഓ - റിന്‍സി മുംതാസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.