ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി ജോസ് സംവിധാനത്തില്‍ യുവനിര അണിനിരക്കുന്ന ബ്രോമാന്‍സ് സോഷ്യല്‍ മീഡിയയിയിലും ക്യാമ്പസുകളിലും ഒരേപോലെ തരംഗം തീര്‍ക്കുന്നു. കൂടുതലും ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ നടക്കുന്നത്. സോഷ്യല്‍ മീഡിയയിലാകെ യുവ താരങ്ങളുടെ ക്യാമ്പസ് വൈബ് വൈറലാണ്. ഇതുകൂടാതെ, വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നു തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന എല്ലാ അപ്‌ഡേറ്റുകളും ഹിറ്റാണ്.

To advertise here,

ബ്രോമാന്‍സിലെ 'ലോക്കല്‍ ജെന്‍ സി ആന്തം' കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത ഈണം നല്‍കിയ പാട്ട് ജെന്‍ സി വൈബുമായാണ് എത്തിയത്. പതിവ് പാറ്റേണ്‍ മാറ്റിപ്പിടിച്ചാണ് 'ഏലി ഏലി ഏലി ദ.. മാമനിക്കൊരു ജെലസ്സി.. ' തുടങ്ങുന്ന പാട്ടുമായി ഗോവിന്ദ് വസന്ത ഇത്തവണ വന്നത്. കഴിഞ്ഞ ആഴ്ച പുറത്തെത്തിയ സിനിമയുടെ ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറും ഒരു ഫണ്‍ റൈഡ് സൂചനയാണ് നല്‍കിയത്.  

മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ എന്നിവരെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിനു പപ്പുവിന്റെ ശബ്ദവും ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കാം. കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് - ചമന്‍ ചാക്കോ, ക്യാമറ - അഖില്‍ ജോര്‍ജ്, ആര്‍ട്ട് - നിമേഷ് എം താനൂര്‍, മേക്കപ്പ് - റോണേക്‌സ് സേവ്യര്‍, കോസ്റ്റിയും - മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവന്‍ അബ്ദുല്‍ ബഷീര്‍, ഡിസൈന്‍ - യെല്ലോ ടൂത്, വിതരണം - സെന്‍ട്രല്‍ പിക്ചര്‍സ്, പി.ആര്‍.ഓ - റിന്‍സി മുംതാസ്, സീതലക്ഷ്മി,ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.