ബ്രൊമാൻസ് സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പ്രോഡക്ഷന്‍ ടീം പുറത്തുവിട്ടു. നാലു ദിവസം കൊണ്ട് 11 കോടിക്കു മുകളിലാണ് ചിത്രം വേള്‍ഡ് വൈഡ് കളക്ട് ചെയ്തത്. ചിരിയും സസ്‌പെന്‍സും പ്രണയവും സൗഹൃദവും ആക്ഷനും നിറച്ച് 'ബ്രൊമാന്‍സ്'തിയേറ്ററുകളില്‍ വന്‍വിജയം നേടിയാണ് മുന്നേറുന്നത് 

To advertise here,

ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി. ജോസിന്റെ സംവിധാനത്തില്‍ യുവനിര അണിനിരക്കുന്ന ബ്രൊമാന്‍സ്, സോഷ്യല്‍ മീഡിയയിയിലും ക്യാമ്പസുകളിലും ഒരേപോലെ തരംഗം തീര്‍ത്തു കൊണ്ടാണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനു എത്തിയത്. 

ഫാമിലി പ്രേക്ഷകരുടെ വന്‍ കയ്യടിയാണ് മറ്റ് സിനിമകളില്‍നിന്നും ബ്രൊമാന്‍സിനെ മാറ്റി നിര്‍ത്തുന്നതും വിജയം നല്‍കിയതും. മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ എന്നിവരടങ്ങിയ താരനിരയാണ് ചിത്രത്തിന്റേത്. ബിനു പപ്പുവിന്റെ ശബ്ദവും ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കാം. കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അരുണ്‍ ഡി. ജോസ്, തോമസ് പി. സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് - ചമന്‍ ചാക്കോ, ക്യാമറ - അഖില്‍ ജോര്‍ജ്, ആര്‍ട്ട് - നിമേഷ് എം. താനൂര്‍, മേക്കപ്പ് - റോണേക്‌സ് സേവ്യര്‍, കോസ്റ്റിയൂം - മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവന്‍ അബ്ദുല്‍ ബഷീര്‍, ഡിസൈന്‍ - യെല്ലോ ടൂത്, വിതരണം - സെന്‍ട്രല്‍ പിക്ചര്‍സ്, പി.ആര്‍.ഒ. - റിന്‍സി മുംതാസ്, സീതലക്ഷ്മി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്