'ബ്രോ ഡാഡി' കേരളത്തിലേക്ക് തിരിച്ചെത്തുന്നു


കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കണമെന്ന് ഫെഫ്കയടക്കമുള്ള സംഘടനകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

മോഹൻലാലും പൃഥ്വിരാജും

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി കേരളത്തില്‍ ചിത്രീകരിക്കും. നിബന്ധനകളോടെ കേരളത്തിൽ ചിത്രീകരണം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്നാണിത്. സിനിമയുടെ ചിത്രീകരണം നിലവിൽ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കണമെന്ന് ഫെഫ്കയടക്കമുള്ള സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സീരിയല്‍ ഷൂട്ടിങ്ങിന് അനുമതി നല്‍കിയിട്ടും സിനിമാ ചിത്രീകരണത്തിന് അനുവാദം നല്‍കാത്തതില്‍ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു. തുടര്‍ന്നാണ് നിബന്ധനകളോടെ ചിത്രീകരണം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

കേരളത്തില്‍ ചിത്രീകരിക്കാന്‍ അനുവാദം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബ്രോ ഡാഡിയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

'ഹൈദരാബാദില്‍ കുറച്ച് ദിവസത്തെ ഷെഡ്യൂള്‍ കൂടി ബാക്കിയുണ്ട്. അത് പൂര്‍ത്തിയാക്കിയാല്‍ ഉടനെ തന്നെ കേരളത്തിലേക്ക് വരും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഇവിടെ ചിത്രീകരിക്കാന്‍ സാധിക്കാത്തതിനാല്‍ മുടങ്ങിക്കിടക്കുകയായിരുന്നു. അതും ഉടനെ പുനരാരംഭിക്കും. സര്‍ക്കാര്‍ പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അതില്‍ യാതൊരു വിട്ടുവീഴ്ചമുണ്ടാകില്ല. ഇവിടെ ചിത്രീകരിക്കുന്നതിലൂടെ നിര്‍മാണച്ചിലവ് കുറക്കാനാകും. മാത്രവുമല്ല നമ്മുടെ സിനിമാപ്രവര്‍ത്തകര്‍ക്ക് തൊഴിലും ലഭിക്കും'- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

Content Highlights: Bro Daddy malayalam movie to comeback kerala after shooting in Hyderabad, Mohanlal-Prithviraj Sukumaran, Antony Perumbavoor, Kalyani Priyadarshan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented