അഭിനയജീവിതത്തില്‍ മുപ്പത് വര്‍ഷം തികയ്ക്കുകയാണ് ബോബി ഡിയോള്‍. 1995-ല്‍ ബര്‍സാത് എന്ന സിനിമയിലൂടെയാണ് ബോബി ആദ്യമായി അഭിനയത്തിലേക്ക് കടക്കുന്നത്. ബര്‍സാത്തില്‍ നായികയായ ട്വിങ്കിള്‍ ഖന്നയുടേയും ആദ്യ സിനിമയായിരുന്നു അത്. എന്നാല്‍ ബര്‍സാത്തിലെ നായികായി ട്വിങ്കിളിനെയല്ല ആദ്യം തിരഞ്ഞെടുത്തത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോബി.

To advertise here,

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോബി ഇക്കാര്യം വ്യക്തമാക്കിയത്. ബര്‍സാത്തിലെ നായികയുടെ വേഷം ആദ്യമായി കരിഷ്മ കപൂറിനാണ് നല്‍കിയത്. എന്നാല്‍ ആ സമയത്ത് സിനിമയുടെ സ്‌ക്രിപ്റ്റ് പൂര്‍ണമായിട്ടില്ലായിരുന്നു. അന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ വര്‍ഷം അഭിനയിക്കാന്‍ സാധിക്കില്ലായിരുന്നു. അതുകാരണം കരിഷ്മ എന്നോടൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ കരിഷ്മയുടെ തീരുമാനത്തിനെ കുറ്റം പറയില്ല. ബോബി പറഞ്ഞു.

1991-ലെ 'പ്രേം ഖെയ്ദി'യാണ് കരിഷ്മ  ആദ്യത്തെ സിനിമയായി സ്വീകരിച്ചത്. ഇതുകാരണമാണ് തനിക്ക്‌ ആദ്യ സിനിമയില്‍ ട്വിങ്കിള്‍ ഖന്നയുമായി അഭിനയിക്കാന്‍ സാധിച്ചത് എന്ന് ബോബി ഓര്‍മ്മിക്കുന്നു. ട്വിങ്കിള്‍ അധിക കാലം അഭിനയ രംഗത്ത് തുടര്‍ന്നില്ല. ഇന്ന്‌ അറിയപ്പെടുന്ന എഴുത്തുകാരിയാണ് ട്വിങ്കിള്‍ ഖന്ന.

ആദ്യത്തെ സിനിമയുമായി ബന്ധപ്പെട്ട  ഓര്‍മ്മകളും ബോബി പങ്കുവെച്ചു. ബോബിക്ക് 22-23 വയസുള്ളപ്പോഴാണ് സിനിമ ചിത്രീകരിച്ചത്. ശേഖര്‍ കപൂറാണ് സിനിമ ആദ്യം സംവിധാനം ചെയ്തത്. സിനിമയുടെ ആദ്യത്തെ ഷോട്ട് ചിത്രീകരിച്ചത് താരത്തിന്റെ ജന്മദിനത്തിന്റെ അന്നായിരുന്നു. പ്രത്യേക ദിശയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് പടികളിറങ്ങി വരുന്നതായിരുന്നു തന്റെ ജീവിതത്തിലെ ആദ്യമായി ഷൂട്ട് ചെയ്ത രംഗം എന്ന് ബോബി ഓര്‍ത്തു.

ഇരുപത്തിയേഴ് ദിവസം നീണ്ടുനിന്ന ഷൂട്ടിങ് ഇടയ്ക്കുവെച്ച് നിന്നു പോയി. 1994-ല്‍ ശേഖറിന് 'ബണ്ഡിറ്റ് ക്വീന്‍' എന്ന സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചു. അച്ഛന്‍ ധര്‍മ്മേന്ദ്ര സിനിമ കൃത്യ സമയത്ത് പൂര്‍ത്തിയാക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് സിനിമയുടെ സംവിധാനം രാജ്കുമാര്‍ സന്തോഷി ഏറ്റെടുത്തു. ബോബി കൂട്ടിച്ചേര്‍ത്തു.

ബര്‍സാത്ത് എന്ന സിനിമയ്ക്ക് ശേഷം ബോബി നിരവധി സിനിമകളില്‍ നായകനായി വേഷമിട്ടു. ഗുപ്ത്: ദ ഹിഡണ്‍ ട്രൂത്ത്, സോള്‍ജ്യര്‍, ബാദല്‍, അജ്‌നബി, ഹംരാസ് എന്നിവ ബോബിയുടെ സിനിമകളാണ്. കരിയറിലുണ്ടായ തകര്‍ച്ച കാരണം കുറച്ച് കാലത്തേക്ക് ബോബി അഭിനയരംഗത്ത് നിന്ന് മാറി നിന്നെങ്കിലും 2023-ല്‍ ഇറങ്ങിയ അനിമല്‍ എന്ന സിനിമയിലൂടെ ശക്തമായി തിരിച്ചുവന്നു. നിലവില്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത 'ദി ബാ**ഡ്‌സ് ഓഫ് ബോളിവുഡി'ല്‍ അഭിനയിച്ചിട്ടുണ്ട്. ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തുന്ന 'ആല്‍ഫ', പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ 'ജന നായകന്‍' എന്നിവയാണ് വരാനിരിക്കുന്ന സിനിമകള്‍.