
അക്ഷയ് കുമാർ നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രം എന്ന കാരണത്താൽ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് രാം സേതു. ഏറെ നാളായി കാര്യമായ വിവരങ്ങളൊന്നുമില്ലാതിരുന്ന ഈ ചിത്രം ഒരു നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. വസ്തുതകൾ വളച്ചൊടിക്കുന്നു എന്ന കാരണം കാട്ടി ബി.ജെ.പി നേതാവും മുൻ രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമി അക്ഷയ് കുമാറിനും സിനിമയിൽ പ്രവർത്തിച്ച മറ്റുള്ളവർക്കുമെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.
രണ്ട് ദിവസം മുമ്പാണ് സുബ്രഹ്മണ്യൻ സ്വാമി അക്ഷയ് കുമാറിനും എട്ട് പേർക്കുമെതിരെ നോട്ടീസ് അയച്ചത്. നടിമാരായ ജാക്വിലിൻ ഫെർണാണ്ടസ്, നുശ്രത് ബറൂച്ച എന്നിവരും ഇതിലുൾപ്പെടുന്നു. നോട്ടീസ് അയച്ച കാര്യം സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തിട്ടുണ്ട്. മുംബൈയിലെ സിനിമക്കാർക്ക് വസ്തുതകൾ തെറ്റായി അവതരിപ്പിക്കാനും ദുർവിനിയോഗം ചെയ്യാനുമുള്ള മോശം സ്വഭാവമുണ്ട്. അതിനാൽ അവരെ ബൗദ്ധിക സ്വത്തവകാശം പഠിപ്പിക്കാൻ, രാമസേതു കഥയെ വളച്ചൊടിച്ചതിന് സിനിമാ നടൻ അക്ഷയ് കുമാറിനും (ഭാട്ടിയ) മറ്റ് 8 പേർക്കും ഞാൻ അഡ്വ. സത്യ സബർവാൾ മുഖേന ലീഗൽ നോട്ടീസ് അയച്ചു എന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
അഭിഷേക് ശർമ്മയാണ് രാം സേതു സംവിധാനം ചെയ്യുന്നത്. തെലുങ്ക് താരം സത്യദേവും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. രാമസേതു ഒരു മിഥ്യയാണോ യാഥാർത്ഥ്യമാണോ എന്ന് അന്വേഷിക്കുന്ന ഒരു പുരാവസ്തു ഗവേഷകനെ പിന്തുടരുന്ന ഒരു ആക്ഷൻ-സാഹസിക ചിത്രമാണിത്. അക്ഷയ്യുടെ കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്, ആമസോൺ പ്രൈം വീഡിയോ, അബുണ്ടൻഷ്യ എന്റർടൈൻമെന്റ്, ലൈക പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രം ഈ വർഷം ഒക്ടോബർ 24 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Ram Setu Movie, Subramanian Swamy Against Ram Setu Movie, Akshay Kumar
Published: 30 Aug 2022, 12:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented