അക്ഷയ് കുമാറിന്റെ സ്വപ്‌ന പദ്ധതിയായ 'രാം സേതു', അജയ് ദേവ്ഗണിന്റെ 'താങ്ക് ഗോഡ്' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ സമ്മിശ്ര പ്രതികരണം. ഒക്ടോബര്‍ 25 ന് റിലീസിനെത്തിയ ചിത്രങ്ങള്‍ വാരാന്ത്യത്തില്‍ കൂടുതല്‍ ആളുകളെ തിയേറ്ററുകളിലെത്തിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 'രാം സേതു' ഏഴ് കോടിയോളവും 'താങ്ക് ഗോഡ്' 3 കോടിയുമാണ് നേടിയത്. 'രാം സേതു' ഇതുവരെ 54 കോടിയും 'താങ്ക് ഗോഡ്' 25 കോടിയുമാണ് ആറ് ദിവസത്തിനുള്ളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.
ആദ്യ ദിനത്തില്‍ 15 കോടിയോളമായിരുന്നു 'രാം സേതു'വിന്റെ വരുമാനം. രണ്ടാം ദിനത്തില്‍ 11 കോടിയോളമായി കുറഞ്ഞു. വെള്ളിയാഴ്ച ആയപ്പോഴേക്കും ആറ് കോടിയായി വരുമാനം ചുരുങ്ങി. ശനി ഞായര്‍ ദിവസങ്ങളില്‍ 7 കോടിയോളം നേടി ചെറിയ മുന്നേറ്റം നടത്തി. അതേ സമയം 'താങ്ക് ഗോഡി'ന്റെ ആദ്യദിനത്തിലെ വരുമാനം 7.75 കോടിയായിരുന്നു. ഞായറാഴ്ചയായപ്പോഴേക്കും 3 കോടിയിലേക്ക് ചുരുങ്ങുകയായിരുന്നു.
അഭിഷേക് ശര്‍മയാണ് 'രാം സേതു'വിന്റെ സംവിധായകന്‍. ചിത്രത്തില്‍ ഒരു ആര്‍ക്കിയോളജിസ്റ്റിന്റെ കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിച്ചത്. ആമസോണ്‍ സ്റ്റുഡിയോസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, ലൈക്ക പ്രൊഡക്ഷന്‍ എന്നിവ സംയുക്തമായി നിര്‍മിച്ച ചിത്രം 150 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയത്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ബറൂച്ച എന്നിവരായിരുന്നു മറ്റു താരങ്ങള്‍.
ഇന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ഫാന്റസി ഡ്രാമയാണ് 'താങ്ക് ഗോഡ്'. അജയ് ദേവ്ഗണിന് പുറമേ സിദ്ധാര്‍ഥ് മല്‍ഹോത്ര, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.എ ഫിലിംസ് നിര്‍മിച്ച ചിത്രം 50 കോടി മുതല്‍മുടക്കിലാണ് നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Akshay Kumar Ram setu Ajay Devgn Thank God Box Office Collection report
Published: 31 Oct 2022, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented