കൊച്ചി: നടൻ ബിജു മേനോൻ പ്രൊമോഷൻ അഭിമുഖത്തിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന 'നടന്ന സംഭവം' ചിത്രത്തിന്റെ നിർമാതാവ് അനൂപ് കണ്ണന്റെ പരാതിയിൽ ഇടപെട്ട് നിർമാതാക്കളുടെ സംഘടന. നിർമാതാവിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകാൻ ബിജു മേനോനോട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് ബിജു മേനോന് കത്തുനൽകി.
ബിജു മേനോൻ കരാറിലെത്തുന്ന അടുത്ത ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽനിന്ന് പണം ഈടാക്കാനാണ് നീക്കം. ഇക്കാര്യം അനൂപ് കണ്ണനേയും സംഘടന രേഖാമൂലം അറിയിച്ചു.
കരാർ പ്രകാരമുള്ള പ്രൊമോഷൻ അഭിമുഖത്തിൽനിന്ന് ബിജു മേനോൻ പിന്മാറിയതിനെത്തുടർന്ന് 25 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ച് അനൂപ് കണ്ണൻ നിർമാതാക്കളുടെ സംഘടനയ്ക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് സംഘടനയുടെ നടപടി. സിനിമയിലെ തൊഴിലാളി യൂണിയനായ ഫെഫ്ക ചെയർമാൻ ബി. ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തലോടെയാണ് സംഭവം പുറംലോകം അറിയിഞ്ഞത്.
'നടന്ന സംഭവം' എന്ന ചിത്രത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി ഒരു ചാനലിലെ അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിജു മേനോൻ ഇത് അംഗീകരിക്കുകയുംചെയ്തു. പിന്നീട് പ്രൊമോഷനിൽനിന്ന് പിന്മാറിയെന്നാണ് നിർമാതാവിന്റെ പരാതി.
Content Highlights: Kerala Film Producers Association directs Biju Menon to pay Rs 15 lakhs to `Nadanna Sambavam` producer for promotion withdrawal
Published: 11 Feb 2026, 11:13 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented